SWISS-TOWER 24/07/2023

Vandalise Rahul Gandhi's office | 'രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതര്‍ത്തു'; വ്യാപക നാശനഷ്ടം; 2 ജീവനക്കാര്‍ക്ക് പരിക്ക്

 


ADVERTISEMENT

കല്‍പ്പറ്റ: (www.kvartha.com) കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ് എഫ് ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്.

കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അടിയേറ്റ് നിലത്തുകിടന്നിരുന്ന ജീവനക്കാരനെ പ്രവര്‍ത്തകരും പൊലീസും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഓഫിസ് പരിസരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടേത് ഗുണ്ടായിസമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.

അക്രമം ആസൂത്രിതമാണെന്ന് പറഞ്ഞ സിദ്ദിഖ് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ അവസ്ഥയെന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എസ്എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുകയാണ്.

രാഹുല്‍ ഗാന്ധിക്കെതിരെ മോദി നടത്തുന്ന നീക്കം പിണറായി വിജയന്‍ ഏറ്റെടുത്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ആരോപിച്ചു. പൊലീസ് സഹായത്തോടെയാണ് ആക്രമണമെന്നും വേണുഗോപാല്‍ പറഞ്ഞു. സി പി എം നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണം എന്നും മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും വേണുഗോപാല്‍ പറഞ്ഞു. സിപിഎം മാഫിയയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു.

അതേസമയം സംഭവത്തേക്കുറിച്ചു പരിശോധിച്ചിട്ടു പറയാമെന്ന് സിപിഎം വയനാട് ജില്ലാ സെക്രടറി പി ഗഗാറിന്‍ പറഞ്ഞു. 'എന്താണു സംഭവിച്ചതെന്ന് പരിശോധിക്കട്ടെ. എസ്എഫ്‌ഐക്കാരാണോ അക്രമം നടത്തിയതെന്നു പരിശോധിക്കണം. അക്രമങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ടിയല്ല സിപിഎം എന്നും പി ഗഗാറിന്‍ പറഞ്ഞു.
Aster mims 04/11/2022

Vandalise Rahul Gandhi's office | 'രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതര്‍ത്തു'; വ്യാപക നാശനഷ്ടം; 2 ജീവനക്കാര്‍ക്ക് പരിക്ക്


Keywords: SFI activists vandalise Rahul Gandhi's office in Wayanad, Wayanad, News, Politics, Rahul Gandhi, Attack, Office, Kerala, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia