SWISS-TOWER 24/07/2023

ധീരജിന്റെ മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മ; വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ സങ്കടത്തിലായി നാട്ടുകാര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 10.01.2022) ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ് മരിച്ച ധീരജ് രാജേന്ദ്രന്റെ മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മ. വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ സങ്കടത്തിലായിരിക്കയാണ് നാട്ടുകാര്‍.

ധീരജിന്റെ മരണവിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മ; വീട്ടുകാരെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ സങ്കടത്തിലായി നാട്ടുകാര്‍

തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലാണ് ധീരജിന്റെ വീട്. അമ്മയും അച്ഛനും സഹോദരനുമടങ്ങിയ കുടുംബമാണ് ധീരജിന്റേത്. ഇവര്‍ സ്വന്തമായി വീടുവച്ചിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. അതിനുമുന്‍പു കൂവോട് വാടകവീട്ടിലായിരുന്നു താമസം. പഠനവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷമായി ധീരജ് കൂടുതല്‍ സമയവും ഇടുക്കിയില്‍ തന്നെയായിരുന്നു.

ക്രിസ്മസ് അവധിക്ക് വന്ന ധീരജ് കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരിച്ചുപോയത്. ധീരജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ എല്‍ഐസി ഏജന്റാണ്. അമ്മ കല തളിപ്പറമ്പ് താലൂക് ആയുര്‍വേദ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. അനുജന്‍ അദ്വൈത് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്.

കോളജില്‍ എത്തിയശേഷമാണ് ധീരജ് എസ് എഫ് ഐയുമായി അടുക്കുന്നതെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു. ധീരജ് നാട്ടില്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: SFI activist stabbed to death in Idukki Engineering College, Kannur, News, Killed, Engineering Student, SFI, Family, Kerala.
Aster mims 04/11/2022


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia