Accident | കെ എസ് ആര്‍ ടി സി ബസില്‍ വിമാനച്ചിറക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്; മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്ക്

 


നെയ്യാറ്റിന്‍കര: (www.kvartha.com) കെ എസ് ആര്‍ ടി സി ബസില്‍ ട്രെയിലര്‍ ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന വിമാനച്ചിറക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഉള്‍പെടെ അഞ്ചിലേറെ യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലരാമപുരം ജന്‍ക്ഷന് സമീപം ബുധനാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് അപകടം.

Accident | കെ എസ് ആര്‍ ടി സി ബസില്‍ വിമാനച്ചിറക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്; മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്ക്

അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്കുണ്ടായി. വിമാനത്തിന്റെ ചിറകുകളും യന്ത്രഭാഗങ്ങളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിലര്‍. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു കെ എസ് ആര്‍ ടി സി ബസ്. ട്രെയിലറിലുണ്ടായിരുന്ന വിമാനത്തിന്റെ ചിറകുകള്‍ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം. കൂറ്റന്‍ ചിറകുകള്‍ ഇടിച്ചതോടെ കെ എസ് ആര്‍ ടി സി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

30 വര്‍ഷം ആകാശത്ത് പറന്ന എയര്‍ ബസ് എ-320 വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂനിറ്റിന് സമീപം വച്ചിരിക്കുകയായിരുന്നു. നാല് വര്‍ഷത്തോളം എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്നു. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ വില്‍ക്കുകയായിരുന്നു.

ലേലത്തില്‍ ഹൈദരാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിങ് 75 ലക്ഷം രൂപക്കാണ് വിമാനം സ്വന്തമാക്കിയത്. തുടര്‍ന്ന് വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായി കൊണ്ടുപോകുമ്പോഴാണ് അപകടം. അപകടം ഉണ്ടായതോടെ ട്രെയിലര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടി. ഇതോടെ വാഹനം നീക്കാന്‍ കഴിയാതെ വന്നതോടെ റോഡില്‍ വന്‍ ഗതാഗത തടസവുമുണ്ടായി.

ഒടുവില്‍ ബ്ലോകില്‍ അകപ്പെട്ട മറ്റൊരു ട്രെയിലറിന്റെ ഡ്രൈവറെത്തിയാണ് അപകടത്തില്‍പെട്ട ട്രെയിലര്‍ നീക്കിയത്. ബാലരാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്.

Accident | കെ എസ് ആര്‍ ടി സി ബസില്‍ വിമാനച്ചിറക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്; മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത കുരുക്ക്

Keywords:  Several injured as plane parts hits KSRTC bus, Neyyattinkara, News, Accident, KSRTC, Injured, Hospital, Treatment, Flight, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia