പെണ്‍കുട്ടിയുമായി വാട്‌സ് ആപില്‍ ചാറ്റ് ചെയ്തുവെന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം; മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിപ്പിക്കുകയും ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത 7 പേര്‍കെതിരെ കേസ്
Aug 22, 2021, 11:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരൂര്‍: (www.kvartha.com 22.08.2021) പെണ്‍കുട്ടിയുമായി വാട്‌സ്ആപില്‍ ചാറ്റ് ചെയ്തുവെന്നാരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു മലപ്പുറം തിരൂരിലെ ചെറിയമുണ്ടത്ത് ഒരാഴ്ച മുമ്പാണ് സംഭവം. പെണ്‍കുട്ടിയുടെ സഹോദരനടക്കം ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവാവിന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
യുവാവിന് മാനസികാസ്വാസ്ഥ്യം ഉളളതായാണ് വീട്ടുകാര്‍ പറയുന്നത്. യുവാവ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുന്നത്.
സംഭവത്തില്‍ ഏഴുപേര്‍കെതിരെ കേസെടുത്തിട്ടുണ്ടെന്നും എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു.
Keywords: Seven teenagers booked for assault, Malappuram, News, Local News, Police, Case, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

