Ibrahim Kunju | പാലാരിവട്ടം പാലം അഴിമതി കേസ്; ഇഡി അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഹൈകോടതി; ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി

 


കൊച്ചി: (www.kvartha.com) പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന ഹൈകോടതി ഉത്തരവാണ് മുന്‍മന്ത്രിക്ക് തിരിച്ചടിയായത്. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് അനുവദിച്ച സ്റ്റേ ഹൈകോടതി നീക്കി.

Ibrahim Kunju | പാലാരിവട്ടം പാലം അഴിമതി കേസ്; ഇഡി അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് ഹൈകോടതി; ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി

ജസ്റ്റിസുമാരായ മുഹമ്മദ് മുശ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇഡി അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചാണ് നേരത്തെ ഇബ്രാഹിം കുഞ്ഞ് സ്റ്റേ വാങ്ങിയിരുന്നത്.

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അകൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണം. സ്റ്റേ നീക്കിയതോടെ ഇഡി അന്വേഷണം എത്രയും വേഗത്തില്‍ തന്നെ ഉണ്ടാകും.

Keywords:  Setback for Ibrahim Kunju as HC vacates stay on ED probe in Palarivattom case, Palarivattom case,  Ibrahim Kunju, Ernakulam, News, High Court, ED Probe, Justice, Single Bench, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia