യോഗ്യതയില്ലാതെ കോടതിയില്‍ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com 22.07.2021) കോടതിയില്‍ യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ (27) കോടതിയില്‍ കീഴടങ്ങാനെത്തിയ ശേഷം മുങ്ങി. തനിക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പും ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണു സെസി കോടതിയില്‍ ഹാജരാകാതെ കടന്നത്.

ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്നിലായിരുന്നു സെസി ഹാജരാകേണ്ടിയിരുന്നത്. പകരം ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ കോടതിയില്‍ സുഹൃത്തുക്കള്‍കൊപ്പം എത്തിയ സെസി ജാമ്യം കിട്ടാത്ത വകുപ്പുണ്ടെന്നറിഞ്ഞപ്പോള്‍ കോടതിക്കു പിന്നിലെ വഴിയില്‍ നിര്‍ത്തിയിരുന്ന കാറില്‍ കയറി പോകുകയായിരുന്നു. ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണു സെസിക്കെതിരെ കേസെടുത്തിട്ടുള്ളത്. അഭിഭാഷകരുടെ പരാതിയിലാണ് കേസ്.
ആലപ്പുഴയിലെ അഭിഭാഷകനോടൊപ്പമാണ് സെസി കോടതിയില്‍ എത്തിയതെന്നാണ് വിവരം. എല്‍എല്‍ബി ജയിക്കാതെ വ്യാജ വിവരങ്ങള്‍ നല്‍കി രണ്ടരവര്‍ഷത്തോളം അഭിഭാഷകവൃത്തി നടത്തിയ സെസിയെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒളിവിലായ കുട്ടനാട് രാമങ്കരി നീണ്ടിശേരിയില്‍ സെസി സേവ്യറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
സെസി മാര്‍ച്ചില്‍ നാടുവിട്ടെന്നാണു പൊലീസ് കരുതിയിരുന്നത്. എന്നാല്‍, അതിനുശേഷം നടന്ന ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പിലാണു ലൈബ്രേറിയനായി ജയിച്ചതെന്നും ഒരാഴ്ച മുന്‍പുവരെ ആലപ്പുഴയിലുണ്ടായിരുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞത്. സെസി അംഗത്വം നേടാന്‍ നല്‍കിയ രേഖകള്‍ ബാര്‍ അസോസിയേഷനില്‍ നിന്നു നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സെസി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തുന്നതെന്നും, വ്യാജ എൻറോൾമെൻ്റ് നമ്പർ നൽകി അംഗംത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ സെക്രടെറി അഭിലാഷ് സോമനാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പൊലീസ് സെസിക്കെതിരെ കേസ് എടുക്കുകയായിരുന്നു.
ടെ കോടതി നടപടികളിൽ പങ്കെടുക്കുകയും ഒട്ടേറെ കേസുകളിൽ അഭിഭാഷക കമിഷനായി പോകുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം അസോസിയേഷൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. സംഭവത്തെ തുടർന്ന് സെസി സേവ്യർ ഒളിവിലായിരുന്നു.