Mridhula VIjay | സീരിയല്‍ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു; ദൈവത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് ദമ്പതികള്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സീരിയല്‍ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ കൈകളുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മൃദുല അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

'ഒരു പെണ്‍കുഞ്ഞിനെ നല്‍കി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാര്‍ഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി.' ചിത്രത്തോടൊപ്പം മൃദുല കുറിച്ചു. അലീന പടിക്കല്‍, ശിയാസ് കരീം, അര്‍ചന സുശീലന്‍, അഞ്ജലി അമീര്‍, ശഫ്‌ന, ശ്രീനിഷ് അരവിന്ദ് എന്നിവരുള്‍പെടെ നിരവധി സഹപ്രവര്‍ത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. മൃദുലയുടെ ആരാധകരും സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.
Aster_MIMS


Mridhula VIjay | സീരിയല്‍ താരങ്ങളായ മൃദുല വിജയ്, യുവകൃഷ്ണ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു; ദൈവത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞ് ദമ്പതികള്‍

2015 മുതല്‍ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'കൃഷ്ണതുളസി' യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. 2021 ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം.

തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

Keywords: Serial Artist Mridhula VIjay And Yuva Krishna Blessed with a Baby Girl, Kochi, News, Child, Actress, Social Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia