പ്രമുഖ സീരിയല്‍ നടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം; ഒരു രാത്രിക്ക് അരലക്ഷം, പരാതിയുമായി നടി

 


തിരുവനന്തപുരം: (www.kvartha.com 11.06.2016) പ്രമുഖ സീരിയല്‍ നടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം. മലയാളത്തിലെ ഒന്നാം നിര ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലെ നായികയുടെ ചിത്രങ്ങളാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭ സൈറ്റില്‍ വന്നത്. ഇതോടൊപ്പം നടിയുടെ മൊബൈല്‍ നമ്പരും നല്‍കിയിരുന്നു. ഇവയ്‌ക്കൊപ്പം ഒരു രാത്രിയ്ക്കു അരലക്ഷം മുതല്‍ മുക്കാല്‍ ലക്ഷം വരെയാണ് നിരക്കെന്നും കാണിച്ചിട്ടുണ്ട്.

പരസ്യം കണ്ട് നടിയുടെ ഫോണിലേക്ക് ഫോണ്‍കോളുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ നടി സംസ്ഥാന പോലീസ് ഹൈടെക്ക് സെല്ലില്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ നടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലും വ്യാപകമായ രീതിയില്‍ അശ്ലീല സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇതോടെ നടി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റില്‍ ഉപഭോക്താക്കള്‍ക്കു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ആരെങ്കിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രമുഖ സീരിയല്‍ നടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കി പെണ്‍വാണിഭം; ഒരു രാത്രിക്ക് അരലക്ഷം,  പരാതിയുമായി നടി

Also Read:
ഓട്ടോഡ്രൈവറെ ട്രിപ്പ് വിളിച്ചു കൊണ്ടുപോയി നാലംഗ സംഘം കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചു


Keywords:  Thiruvananthapuram, Channel, Actress, Complaint, Police, Phone call, Post, Social Network, Photo, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia