തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വം നല്‍കിയവര്‍ക്കാണെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും മുതിര്‍ന്ന നേതാവ് കെ സി ജോസഫ്
May 4, 2021, 12:03 IST
കോട്ടയം: (www.kvartha.com 04.05.2021) പാര്‍ടിയില്‍ പുനഃസംഘടന വേണമെന്നും രാഷ്ട്രീയ കാര്യ സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്നും കെ സി ജോസഫ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ സി ജോസഫ്. നേതൃത്വം നല്‍കിയവര്‍ക്ക് തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്നും തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയത്തില്‍ മതി മറന്നുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം മൂടി വയ്ക്കാന്‍ ശ്രമിച്ചുവെന്നുമാണ് കെസി ജോസഫ് ആരോപിക്കുന്നത്. ഘടകകക്ഷികളെയും കെ സി ജോസഫ് വിമര്‍ശിച്ചു. എണ്ണം തികക്കാന്‍ ഘടകക്ഷികള്‍ക്ക് സീറ്റ് നല്‍കിയിട്ട് കാര്യമില്ലെന്നായിരുന്നു കെ സി ജോസഫിന്റെ വിമര്‍ശനം.
കെ സി ജോസഫിന് പിന്നാലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദും നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണ് യുഡിഎഫിനുണ്ടായിട്ടുള്ളതെന്നായിരുന്നു ആര്യാടന്റെ പ്രതികരണം.
ഇത്ര വലിയ പരാജയം എങ്ങനെയുണ്ടായെന്ന് പരിശോധിക്കണം. തെറ്റുകളില്‍ നിന്നും പാഠം പഠിച്ച് ശ്രദ്ധചെലുത്തി പ്രവര്‍ത്തിച്ചാല്‍ നിലമ്പൂര്‍ മാത്രമല്ല കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും പിടിച്ചെടുക്കുവാന്‍ സാധിക്കുമെന്നും ആര്യാടന്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.