Obituary | കണ്ണൂര്‍ ബാറിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രസന്ന നാരായണന്‍ നിര്യാതനായി


കണ്ണൂര്‍ : (KVARTHA) ബാര്‍ അസോസിയേഷന്‍ (Bar Association) മുതിര്‍ന്ന അംഗവും മുന്‍ പ്രസിഡന്റുമായിരുന്ന തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന് സമീപത്തെ അഡ്വ. ഒ പ്രസന്ന നാരായണന്‍ (Adv.O Prasanna Narayanan- 77) നിര്യാതനായി (Dead). പോള്‍സ് സ്ഥാപക പ്രസിഡന്റ്, ലയണ്‍സ് ക്ലബ്, തീയ്യ മഹാസഭ, ശ്രീ ഭക്തി സംവര്‍ദ്ധിനി യോഗം മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പരേതനായ ഒണ്ടേന്‍ വാസവന്‍ - കണ്ടോത്താന്‍ കണ്ടി മാണിക്കോത്ത് സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അജിത (അഴിക്കോട്) . മക്കള്‍: ഡോ. മീതു മനോജ്, വിമല്‍. മരുമക്കള്‍: മനോജ് മാണിക്കോത്ത് (ഓഡിയോളജിസ്റ്റ്), ഗ്രീഷ്മ. സഹോദരങ്ങള്‍: പ്രൊഫ. സൂര്യനാരായണന്‍, ജയനാരായണന്‍ (മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍), പ്രകാശ് നാരായണന്‍ (ബിസിനസ്), പ്രശാന്ത് ( മാനേജര്‍, ഫാര്‍മ ) പരേതരായ സത്യനാരായണന്‍, ഗിരിധര്‍. സംസ്‌കാരം പയ്യാമ്പലം പൊതു ശ്മശാനത്തില്‍ നടത്തി.