സി.പി.സുധാകര പ്രസാദ് അഡ്വക്കറ്റ് ജനറല്‍; മഞ്ചേരി ശ്രീധരന്‍ നായര്‍ പ്രോസിക്യൂഷന്‍സ് ഡിജി
Jun 2, 2016, 10:34 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.06.2016) വിഎസ് സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന സി.പി.സുധാകര പ്രസാദിനെ അഡ്വക്കറ്റ് ജനറലായും ബാര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ മഞ്ചേരി ശ്രീധരന്‍ നായരെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയും സര്‍ക്കാര്‍ നിയമിച്ചു.
സര്‍വീസ്, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധനായ സുധാകര പ്രസാദ്, വര്‍ക്കല ചാവര്‍കോട് സ്വദേശിയാണ്. 1964ല്‍ അഭിഭാഷക ജീവിതമാരംഭിച്ചു. സ്മാര്‍ട് സിറ്റി, എച്ച്എംടി, ഗോള്‍ഫ് ക്ലബ്, ലാവ്‌ലിന്‍ കേസുകളില്‍ വിഎസ് സര്‍ക്കാരിനുവേണ്ടി ശ്രദ്ധേയ നിലപാടു സ്വീകരിച്ചു.
47 വര്‍ഷമായി അഭിഭാഷക വൃത്തിയിലുള്ള മഞ്ചേരി ശ്രീധരന്‍ നായര്‍ എല്‍ഡിഎഫ്, യുഡിഎഫ് ഭരണകാലത്ത് ഏറെ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി. മുന്‍ മന്ത്രി ശിവദാസമേനോന്റെ മരുമകനാണ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളുടെ അഭിഭാഷകനായിരുന്നു.
Keywords: Thiruvananthapuram, Kerala, Pinarayi vijayan, Government, Advocate, Advocate general, CP Sudhakar Prasad Advocate General, Manjeri Sreedaran Nair Prosecutions DG.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.