Honored | ചന്ദ്രിക പത്രാധിപ സമിതി അംഗമായി വിരമിച്ച് പാനൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന കെകെ മുഹമ്മദിന് സീനിയര്‍ ജേര്‍ണലിസ്റ്റ് സമ്മേളനത്തിന്റെ ആദരം
Oct 30, 2023, 13:53 IST
കണ്ണൂര്‍: (KVARTHA) ചന്ദ്രിക പത്രാധിപ സമിതി അംഗമായി വിരമിച്ച് പാനൂരിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം അംഗം കെ കെ മുഹമ്മദിന് സംസ്ഥാന സമ്മേളനത്തിന്റെ ആദരവ് സമര്‍പ്പിച്ചു. പാനൂര്‍ മത്തിപ്പറമ്പിലെ വീട്ടില്‍ വെച്ച് സമ്മേളന സംഘാടക സമിതി വര്‍കിങ് ചെയര്‍മാന്‍ പി ഗോപിയും ജെനറല്‍ കണ്‍വീനര്‍ വിനോദ് ചന്ദ്രനും ചേര്‍ന്ന് പൊന്നാടയണിയിച്ച് ബഹുമതി ഫലകം കൈമാറി.
മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു കെ കെ മുഹമ്മദ്. അതുകൊണ്ടുതന്നെ ആദ്ദേഹത്തെ ആദരിക്കുന്നതറിഞ്ഞ് നാട്ടിലെ പൗരപ്രമുഖരായ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു. ആദരിക്കല്‍ ചടങ്ങില്‍ ഫോറം ജില്ലാ പ്രസിഡന്റ് ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ സി കെ എ ജബ്ബാര്‍, വൈസ് പ്രസിഡന്റ് ധനജ്ഞയന്‍, ജോയിന്റ് സെക്രടറി രാജ് കുമാര്‍ ചാല, ഡോ എന്‍ എ മുഹമ്മദ് റഫീഖ്, എന്‍ എ ഇസ്മാഈല്‍, ഇഎ നാസര്‍, കെ കുഞ്ഞിമൂസ, ടിടി ഫാറൂഖ് ഹാജി, നൗശാദ് അണിയാരം തുടങ്ങിയവര്‍ സംസാരിച്ചു. കെകെ യുടെ മകന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
കഴിഞ്ഞ ദിവസം എടക്കാട് ലക്ഷ്മണന്‍, കെ ഉബൈദുല്ല എന്നിവരെയും ആദരിച്ചിരുന്നു.

Keywords: Senior journalist conference paid honored to KK Muhammad, Kannur, News, Senior Journalist Conference, Tribute, KK Muhammad, Family, Chandrika, Retirment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.