Felicitated | സീനിയര്‍ ജേര്‍ണലിസ്റ്റ് സമ്മേളനം: എടക്കാട് ലക്ഷ്മണനെയും ഉബൈദുല്ലയെയും ആദരിച്ചു
Oct 25, 2023, 21:07 IST
കണ്ണൂര്‍: (KVARTHA) നവംബര്‍ മൂന്ന് മുതല്‍ അഞ്ചുവരെ നടക്കുന്ന സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിശ്രമത്തില്‍ കഴിയുന്ന ഫോറം അംഗങ്ങളും സീനിയര്‍ ജേര്‍ണലിസ്റ്റുകളുമായ എടക്കാട് ലക്ഷ്മണനെയും, കെ ഉബൈദുല്ലയെയും ആദരിച്ചു.
ആദരവ് സ്വീകരിക്കാന്‍ രണ്ട് പേരുടെയും ഭാര്യമാരും ഒരുമിച്ചു ചേര്‍ന്നു. പഴയകാല മാധ്യമപ്രവര്‍ത്തനത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്ന വികാരപരമായ ആശയവിനിമയ കൂടിക്കാഴ്ചയായി ചടങ്ങ് മാറി.
തലശ്ശേരി സ്വദേശിയായ ഉബൈദുല്ല ചന്ദ്രികയിലും പിന്നീട് മലയാള മനോരമയിലും മാധ്യമ പരിശീലന വിഭാഗം തലവനായാണ് വിരമിച്ചത്. റേഡിയോ പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം അറിയപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
എടക്കാട് ലക്ഷ്മണന്‍ മാധ്യമത്തിന്റെ തലശ്ശേരി, കണ്ണൂര്‍ ബ്യൂറോയിലും പിന്നീട് മലയാള മനോരമയിലും വീക്ഷണത്തിലും സേവനം ചെയ്ത ശേഷമാണ് വിരമിച്ചത്.
ആദരിക്കല്‍ ചടങ്ങില്‍ ഫോറം ജില്ലാ പ്രസിഡന്റ് ഹരിശങ്കര്‍, ട്രഷറര്‍ സികെഎ ജബ്ബാര്‍, ജില്ലാ ജോയിന്റ് സെക്രടറി രാജ് കുമാര്‍ ചാല, കമിറ്റി അംഗങ്ങളായ എ ദാമോദരന്‍, ഒ ഉസ്മാന്‍, എംവി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഇരുവരുടേയും വീട്ടിലെത്തിയാണ് ആദരിച്ചത്. ഉബൈദുല്ലക്കുള്ള ഫോറം ആദര ഫലകം സമ്മേളന സ്വാഗത സംഘം വര്‍കിങ്ങ് ചെയര്‍മാന്‍ പി ഗോപി കൈമാറി. എടക്കാട് ലക്ഷ്മണനെ സമ്മേളന ജെനറല്‍ കണ്‍വീനര്‍ കെ വിനോദ് ചന്ദ്രന്‍ പൊന്നാട അണിയിച്ചു.
ആദരവ് സ്വീകരിക്കാന്‍ രണ്ട് പേരുടെയും ഭാര്യമാരും ഒരുമിച്ചു ചേര്‍ന്നു. പഴയകാല മാധ്യമപ്രവര്‍ത്തനത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ പങ്കുവെക്കുന്ന വികാരപരമായ ആശയവിനിമയ കൂടിക്കാഴ്ചയായി ചടങ്ങ് മാറി.
തലശ്ശേരി സ്വദേശിയായ ഉബൈദുല്ല ചന്ദ്രികയിലും പിന്നീട് മലയാള മനോരമയിലും മാധ്യമ പരിശീലന വിഭാഗം തലവനായാണ് വിരമിച്ചത്. റേഡിയോ പ്രഭാഷണങ്ങളിലൂടെയും അദ്ദേഹം അറിയപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
എടക്കാട് ലക്ഷ്മണന്‍ മാധ്യമത്തിന്റെ തലശ്ശേരി, കണ്ണൂര്‍ ബ്യൂറോയിലും പിന്നീട് മലയാള മനോരമയിലും വീക്ഷണത്തിലും സേവനം ചെയ്ത ശേഷമാണ് വിരമിച്ചത്.
ആദരിക്കല്‍ ചടങ്ങില്‍ ഫോറം ജില്ലാ പ്രസിഡന്റ് ഹരിശങ്കര്‍, ട്രഷറര്‍ സികെഎ ജബ്ബാര്‍, ജില്ലാ ജോയിന്റ് സെക്രടറി രാജ് കുമാര്‍ ചാല, കമിറ്റി അംഗങ്ങളായ എ ദാമോദരന്‍, ഒ ഉസ്മാന്‍, എംവി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Senior Journalist Conference: Edakkad Laxman and Ubaidullah felicitated, Kannur, News, Senior Journalist Conference, Edakkad Laxman, Ubaidullah, Felicitated, Media, Retirment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.