കേരള വി.സി നിയമനം അട്ടിമറിക്കാന്‍ നീക്കം; പിന്നില്‍ ഐ.എ.എസ്. ലോബി
Feb 6, 2014, 11:16 IST
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായി പിന്നാക്ക സമുദായക്കാരന്
എത്തുന്നത് തടയാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അട്ടിമറി നീക്കം. വി.സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഒരു മാസത്തോളമായിട്ടും യോഗം വിളിച്ചുകൂട്ടാതെയും കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധിയായ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ദിനേശ് സിങ്ങിനെ വിവരങ്ങള്‍ ധരിപ്പിക്കാതെയും നിയമനം വൈകിക്കുകയാണ് തന്ത്രം.
ഇതേക്കുറിച്ച് പ്രോ വൈസ് ചാന്‍സിലര്‍ വീരമണികണ്ഠനെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമനം വൈകിക്കുന്നതില്‍ കടുത്ത അസംതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്, സെനറ്റ് പ്രതിനിധിയായ ഡോ.എന്‍. നാരായണന് നായര്‍ എന്നിവര്‍ അംഗങ്ങളായ സെര്‍ച്ച് കമ്മിറ്റി ഉടന്‍ യോഗം ചേര്‍ന്ന് വി.സിയെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞ 18ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി ഈ നിര്‍ദ്ദേശം യു.ജി.സി പ്രതിനിധിയായ ഡോ.ദിനേശ് സിംഗിനെ അറിയിച്ചില്ല.
എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തിയെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാല്‍ തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് ഡോ. ദിനേശ് സിങ്ങ് പറഞ്ഞു. ഇതോടൊപ്പം തന്നെ സെര്‍ച്ച് കമ്മിറ്റി അംഗം ഡോ. നാരായണന് നായര്‍ക്ക് യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി വി സി നിയമനം തടയിടാനും ഐ.എ.എസ് ലോബിക്കുള്ളില്‍ നീക്കം നടക്കുന്നുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Thiruvananthapuram, University, Kerala, IAS Officer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.