Obituary | കണ്ണൂരിലെ തലമുതിര്‍ന്ന ഡോക്ടര്‍ കെ ശ്രീധരന്‍ നിര്യാതനായി
Updated: Jun 30, 2024, 20:58 IST


കോഴിക്കോട് മെഡികല്‍ കോളജിലെ മൂന്നാം ബാചില്‍ എംബിബിഎസ് ബിരുദവും, തിരുവനന്തപുരം മെഡികല്‍ കോളജില്‍ നിന്ന് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി
കണ്ണൂര്‍: (KVARTHA) ജില്ലയിലെ സീനിയര്‍ കണ്‍സള്‍ടന്റ് സര്‍ജനും കൊയിലി ആശുപത്രിയിലെ മുതിര്‍ന്ന ശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോക്ടര്‍ കെ ശ്രീധരന്‍(88) നിര്യാതനായി. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡികല്‍ കോളജിലെ മൂന്നാം ബാചില്‍ എംബിബിഎസ് ബിരുദവും, തിരുവനന്തപുരം മെഡികല്‍ കോളജില്‍ നിന്ന് സര്‍ജറിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഇതിനു ശേഷം കണ്ണൂരില്‍ ജോലി ചെയ്തുവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ ആശുപത്രി, പറശ്ശിനിക്കടവ് പ്രൈമറി ഹെല്‍ത് സെന്റര്‍, കാഞ്ഞങ്ങാട് താലൂക് ആശുപത്രി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. രാജേശ്വരിയാണ് ഭാര്യ. മക്കള്‍: ഷീബ(കോഴിക്കോട്),, ഷീജ (ഖത്വര്‍), സനില്‍(ഖത്വര്‍). മരുമക്കള്‍: ഡോ പ്രമോദ്, വികാസ്, സ്മിത
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.