Passed Away | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി സി കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി

 


ADVERTISEMENT

തളിപ്പറമ്പ്: (KVARTHA) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അംഗവും കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) നിര്യാതനായി. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂര്‍ എംഎം ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടും പയ്യന്നൂര്‍ കോളേജ് ഭരണസമിതി ഡയറക്ടറുമായിരുന്നു. കടന്നപ്പള്ളി പടിഞ്ഞാറേക്കര സ്വദേശിയായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ കണ്ടോന്താര്‍ ഇടമന യു പി സ്‌കൂള്‍ പ്രധാനധ്യാപകനായിരുന്നു. വര്‍ഷങ്ങളായി കൂവേരിയിലാണ് താമസം.
  
Passed Away | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി സി കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി

ഭാര്യ പരേതയായ കല്ലൂര്‍ പത്മാവതി (കൂവേരി). മക്കള്‍ മനോജ്, പ്രസാദ് (ഇരുവരും ഇംഗ്ലണ്ട്), സുനീഷ്, സുരേഷ്. മരുമക്കള്‍ റോഷ്‌നി (തളിപ്പറമ്പ), പ്രവീണ (ചെറുവത്തൂര്‍), നിത്യ (മാങ്ങാട്), നീതു (പെരുമ്പടവ്).

സി സി രുഗ്മിണി അമ്മ, സി സി ബാലകൃഷ്ണന്‍ നമ്പ്യാര്‍, സി സി ശിവശങ്കരന്‍ നമ്പ്യാര്‍, സി സി പത്മാവതി അമ്മ, സി സി ഭവാനി അമ്മ.
കണ്ടോന്താറ് ഇടമന യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം കൂവേരിയിലെ സ്വവസതിയിലെത്തിച്ചു. സംസ്‌കാരം ഉച്ചതിരിഞ്ഞ് 3ന് കൂവേരി സമുദായ ശ്മശാനത്തില്‍ നടന്നു.

Keywords:  Senior Congress leader C C Kunhiraman Nambiar passed away, Kannur,Kannur-News, Kerala, Kerala-News, Obituary, Obituary-News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia