Conference | സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ ദേശീയ സമ്മേളനം മാഹിയില്‍ നടക്കും
Mar 9, 2023, 19:49 IST
കണ്ണൂര്‍: (www.kvartha.com) സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷനല്‍ 22-മത് ദേശീയ സമ്മേളനം മാര്ച് 11,12, ശനി, ഞായര്‍ ദിവസങ്ങളില്‍ മാഹി ഡെന്റല്‍ കോളജില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് ഇന്‍ഡ്യയിലും വിദേശത്തുമായി 150 ശാഖകളിലായി 3500 മെമ്പര്‍മാരുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ദേശീയ വാര്‍ഷിക സമ്മേളനം ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് വി ഭരത് ദാസ് അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ജെസി പരിശീലകനായ ജി ബാലചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.
ഏറ്റവും നല്ല സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ആര്‍എസി അവാര്‍ഡ് റിട. വിങ് കമാന്‍ഡര്‍ മുരാരി ഭട്ടിനും ഏറ്റവും നല്ല ജീവല്‍ കാരുണ്യ പ്രവര്‍ത്തനത്തിനുള്ള വിജയ സ്മൃതി അവാര്‍ഡ് കോഴിക്കോട് പൊലീസ് ഓഫീസറായ സുനിത ടിക്കും നല്‍കും. ഞായറാഴ്ച വാര്‍ഷിക ജെനറല്‍ കൗണ്‍സിലും ഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.
ഇന്‍ഡ്യ, യുഎഇ, നേപാള്‍, ഓസ്ട്രേലിയ, അമേരിക എന്നീ രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ രാജേഷ് വൈഭവ്, കെപിടി ജലീല്‍, അനൂപ് കേളോത്ത്, രാഗേഷ് കരുണന്, എം വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Senior Chamber International National Conference will be held at Mahe, Kannur, News, Meeting, Press meet, Inauguration, Governor, Kerala.
ഇന്ന് ഇന്‍ഡ്യയിലും വിദേശത്തുമായി 150 ശാഖകളിലായി 3500 മെമ്പര്‍മാരുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ദേശീയ വാര്‍ഷിക സമ്മേളനം ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് വി ഭരത് ദാസ് അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ജെസി പരിശീലകനായ ജി ബാലചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും.
ഇന്‍ഡ്യ, യുഎഇ, നേപാള്‍, ഓസ്ട്രേലിയ, അമേരിക എന്നീ രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ രാജേഷ് വൈഭവ്, കെപിടി ജലീല്‍, അനൂപ് കേളോത്ത്, രാഗേഷ് കരുണന്, എം വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Senior Chamber International National Conference will be held at Mahe, Kannur, News, Meeting, Press meet, Inauguration, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.