P P Mukundan | കെ ജി മാരാര്‍ക്ക് ശേഷം പ്രവര്‍ത്തകരുടെ മനംകവര്‍ന്ന നേതാവ്; കണ്ണൂരിന്റെ മുകുന്ദേട്ടന്‍ ഓര്‍മയാകുമ്പോള്‍
Sep 13, 2023, 15:28 IST
ഇരിട്ടി: (www.kvartha.com) കണ്ണൂരിലെ കരുത്തനായ നേതാവായ പി പി മുകുന്ദന്റെ വിയോഗത്തോടെ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമായത് ജനകീയനായ പൊതുപ്രവര്‍ത്തകനെ. കേരളത്തില്‍ കെ ജി മാരാറിന് ശേഷം ബിജെപിയുടെ ജനകീയ മുഖങ്ങളിലൊരാളും കരുത്തുറ്റ നേതാവുമായി നിറഞ്ഞു നിന്നവ്യക്തി പ്രഭാവമായിരുന്നു പി പി മുകുന്ദന്റെത്. മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകനായിരുന്ന പി പി മുകുന്ദനെ ബിജെപി ശക്തിപ്പെടുത്തുന്നതിനാണ് രാഷ്ട്രീയ സ്വയം സേവക് സംഘ് സംസ്ഥാന ജെനറല്‍ സെക്രടറിയായി നിയോഗിച്ചത്. ദീര്‍ഘകാലം ബിജെപിയുടെ ദേശീയ എക്‌സിക്യുടീവ് അംഗവുമായിരുന്നു പി പി മുകുന്ദന്‍. പ്രവര്‍ത്തകര്‍ മുകുന്ദേട്ടനെന്നു വിളിച്ചിരുന്ന പി പി മുകുന്ദന്‍ പാര്‍ടി പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭങ്ങളിലൊക്കെ മഹാമേരുപോലെ മുന്‍പില്‍ നിന്നും ആത്മ ധൈര്യം നല്‍കി.
കെ ജി മാരാര്‍ക്കു ശേഷം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടെയില്‍ സ്വീകാര്യത നേടിയിരുന്ന നേതൃത്വമായിരുന്നു പി പി മുകുന്ദന്റെത്. ചലച്ചിത്രരംഗത്തിലുള്‍പ്പടെയുളള കലാ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചിരുന്നു. 1946-ല്‍ ദേവഭൂമിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മണത്തണയിലെ നടുവില്‍ വീട്ടിലാണ് അദ്ദേഹംജനിച്ചത്. 1988 മുതല്‍ 2004 വരെയുളള കാലഘട്ടങ്ങളില്‍ ബിജെപിയുടെ കേരളത്തിലെ സംഘടനാകാര്യങ്ങള്‍ ഏകോപിപ്പിച്ചത്പി പി മുകുന്ദനായിരുന്നു. പാര്‍ടി അധ്യക്ഷന്‍ എന്നതിലുപരിയായി മികച്ചസംഘാടകനായിരുന്നു പ്രവര്‍ത്തകര്‍ക്കിടയില്‍ മുകുന്ദേട്ടന്‍.
അടിയന്തിരാവസ്ഥക്കാലത്ത് ഭരണകൂടം വേട്ടയാടിയ സംഘപ്രചാരകരിലൊരാളിയിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സംഘപ്രചാരകരനായി കണ്ണൂരില്‍ നിന്നും വളര്‍ന്നുവന്ന അദ്ദേഹം കൊച്ചിയിലും തിരുവനന്തപുരത്തും ഏറെ നാള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ഏതുതിരഞ്ഞെടുപ്പു നടന്നാലും നേതാക്കളും പ്രവര്‍ത്തകരും മുകുന്ദേട്ടനെ കണ്ടു അനുഗ്രഹം വാങ്ങുന്ന പതിവുണ്ടായിരുന്നു. 1946-ഡിസംബര്‍ ഒന്‍പതിന് കൊളങ്ങരയേത്ത് നാരായണിക്കുട്ടി അമ്മയുടെയും നടുവില്‍വീട്ടില്‍കൃഷ്ണന്‍ നായരുടെയും മകനായാണ് ജനിച്ചത്. പത്താം ക്ലാസ് പഠനത്തിന് ശേഷംകാലടി സംഘശിക്ഷാ വര്‍ഗില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കി.
1965-ല്‍ കണ്ണൂര്‍ ടൗണില്‍ വിസ്താരകായി. 1966- ല്‍ ചെങ്ങന്നൂരില്‍ താലൂക് പ്രചാരകായി. 1971-തൃശൂര്‍ ജില്ലയിലെ പ്രചാരകായി. തൃശൂരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഈസമയത്താണ് അദ്ദേഹം തടവിലാക്കപ്പെടുന്നത്. പിന്നീട് ജയില്‍ മോചിതനായതിനു ശേഷം കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരക്, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അനുപമമായ ആജ്ഞാശക്തി, ആകര്‍ഷകമായ പെരുമാറ്റം തലയെടുപ്പുളള നേതൃപാടവം, വ്യക്തി പ്രഭാവം എന്നിവകൊണ്ടു എതിരാളികള്‍ക്കു വരെ സ്വീകാര്യനായിരുന്നു പി പി മുകുന്ദന്‍. വിഭിന്ന മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച സുരേഷ് ഗോപിയെപ്പോലുളള പലരെയും സംഘ്പരിവാര്‍ പ്രസ്ഥാനമായി അടുപ്പിക്കാന്‍ പി പി മുകുന്ദന്കഴിഞ്ഞു. സംസ്ഥാന സമ്പര്‍ക്ക പ്രമുഖായിരിക്കുമ്പോഴാണ് 1990-ല്‍ ബിജെപിയുടെ സംസ്ഥാന സംഘടനാ ജെനറല്‍ സെക്രടറിയായി നിയോഗിക്കുന്നത്.

പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സംഘപ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിപുലീകരിക്കാനുളള അദ്ദേഹത്തിന്റെ കഴിവ് രാഷ്ട്രീയ കേരളം പലകുറി അനുവഭിച്ചറിഞ്ഞതാണ്. സജീവ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും വാര്‍ധക്യസഹജങ്ങളായ അസുഖങ്ങള്‍കാരണം മണത്തണ ക്ഷേത്രത്തിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ അനുശോചിച്ചു. കേരളത്തിലെ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Keywords: News, Iritty, Kerala, P P Mukundan, BJP, RSS, Politics, Senior BJP leader P P Mukundan is no more.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.