Shift | സ്ഥാനമാനങ്ങളൊന്നും തന്നെ വാഗ് ദാനം നല്‍കിയിട്ടില്ല; ഒരു പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക് എത്തുന്നത് അടുത്ത കാലത്ത് ആദ്യം; ഇനിയും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് വികെ ശ്രീകണ്ഠന്‍
● എല്ലാ തരത്തിലും രാഷ്ട്രീയ സംരക്ഷണവും അര്‍ഹമായ പരിഗണനയും നല്‍കും.
● സന്ദീപ് വാരിയര്‍ പ്രസക്തനല്ല എന്ന് ബിജെപി പറയുന്നത് പരിഹാസ്യം.
● പ്രസക്തരല്ലാത്ത എത്ര പേര്‍ നിര്‍വാഹക സമിതിയില്‍ ഉണ്ടെന്നും ചോദ്യം.
● സംസ്ഥാന നിര്‍വാഹക സമിതി അംഗവും കേരളത്തില്‍ അറിയപ്പെടുന്ന നേതാവുമായിരുന്നു സന്ദീപ്.
● കണ്ടവര്‍ക്കൊക്കെ വലിഞ്ഞുകയറാന്‍ പറ്റുന്ന ഇടമാണോ നിര്‍വാഹകസമിതിയെന്നും ചോദ്യം.
തിരുവനന്തപുരം: (KVARTHA) ഒരു പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക് എത്തുന്നത് അടുത്ത കാലത്ത് ആദ്യമായാണെന്നും ഇനിയും കൂടുതല്‍ ആളുകള്‍ എത്തുമെന്നും വികെ ശ്രീകണ്ഠന്‍ എംപി. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തരത്തിലുള്ള സ്ഥാനവും സന്ദീപിനു വാഗ്ദാനം ചെയ്തിട്ടില്ലെന്നും എല്ലാ തരത്തിലും രാഷ്ട്രീയ സംരക്ഷണവും അര്‍ഹമായ പരിഗണനയും നല്‍കുമെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ഒന്നര വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുന്നതുള്‍പ്പെടെ മുന്‍കൂട്ടി വാക്ക് നല്‍കാനൊന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാരിയര്‍ പ്രസക്തനല്ല എന്നു ബിജെപി പറയുന്നത് പരിഹാസ്യമാണെന്ന് പറഞ്ഞ വികെ ശ്രീകണ്ഠന്‍ അവരുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗവും കേരളത്തില്‍ അറിയപ്പെടുന്ന നേതാവുമായിരുന്നു സന്ദീപ് എന്നും കണ്ടവര്‍ക്കൊക്കെ വലിഞ്ഞുകയറാന്‍ പറ്റുന്ന ഇടമാണോ നിര്‍വാഹകസമിതിയെന്നും ചോദിച്ചു.
പ്രസക്തരല്ലാത്ത എത്ര പേര്‍ നിര്‍വാഹക സമിതിയില്‍ ഉണ്ടെന്നും അദ്ദേഹം ചോദിച്ചു. കൂടുതല്‍ ആളുകള്‍ സംഘപരിവാര്‍ പാളയം വിടാന്‍ ഒരുങ്ങി നില്‍ക്കുകയാണെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
സന്ദീപ് വാരിയരെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്നത് അതീവ രഹസ്യമായാണെന്നും നേതാക്കളില്‍ വളരെക്കുറച്ചു പേര്‍ക്കു മാത്രമാണ് ചര്‍ച്ചകളെക്കുറിച്ച് അറിവുണ്ടായിരുന്നതെന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്നു വിട്ടുനിന്നിരുന്ന സന്ദീപ് വാരിയരെ താന്‍ അടക്കമുള്ള നേതാക്കള്‍ ബന്ധപ്പെട്ടു. നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ ആലോചിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു സന്ദീപ്. ഒടുവില്‍ കോണ്‍ഗ്രസിലേക്കു വരാന്‍ തന്നെ അദ്ദേഹം തീരുമാനമെടുത്തു.
തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ പാര്‍ട്ടി പ്രവേശനം വേണമെന്നുള്ള തീരുമാനത്തിലും എത്തി. ഇതോടെ ചര്‍ച്ചകള്‍ പുരോഗമിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെ ഇടപെട്ടു സംസാരിച്ചു. ഒടുവില്‍ അംഗത്വം എടുക്കുകയും ചെയ്തു.
#KeralaPolitics, #BJPDefection, #SandeepWarrier, #CongressJoin, #VKShreekandan, #PoliticalShitf