Kannur University | രാഷ്ട്രീയം നോക്കാതെ യോഗ്യരായവരെ കണ്ണൂര്‍ സര്‍വകലാശാല വിസി, ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ ഉള്‍പെടുത്തണമെന്ന് സെനറ്റ് അംഗം
Oct 8, 2022, 21:25 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയിലെ ഏറ്റവും പ്രധാനപെട്ട സമിതിയായ പഠന ബോര്‍ഡുകള്‍ ഇല്ലാതായിട്ട് ഒരു വര്‍ഷം പിന്നിട്ടു. വിദ്യാര്‍ഥികള്‍ക്ക് മികവുറ്റ ബോധന രീതികള്‍ നടപ്പിലാക്കുന്നതില്‍ പഠന ബോര്‍ഡുകള്‍ക്ക് വലിയ പങ്കുവഹിക്കുവാനിരിക്കെ ഇത് ഇനിയും പൂര്‍ണതയിലേക്ക് എത്തിക്കാനാവാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. വൈസ് ചാന്‍സിലര്‍ ബോര്‍ഡ് അംഗങ്ങളുടെ രാഷ്ട്രീയം നോക്കാതെ അകാഡമിക മികവുള്ളവരെ ഉള്‍പെടുത്തികൊണ്ടുള്ള ലിസ്റ്റ് ചാന്‍സിലര്‍ക്ക് അയക്കുവാന്‍ തയ്യാറാകണമെന്ന് സെനറ്റ് അംഗം ഡോ. ആര്‍കെ ബിജു ആവശ്യപ്പെട്ടു.
ന്യൂ ജനറേഷന്‍ കോഴ്സുകള്‍ അടക്കം പല പ്രോഗാമുകളും കണ്ണൂര്‍ സര്‍വകലാശാലയിലും സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും ആരംഭിച്ചിരിക്കെ പല കോഴ്സുകള്‍ക്കും സിലബസുകള്‍ തയ്യാറാക്കിയിരിക്കുന്നത് സാങ്കേതികമായൊരു കമിറ്റിക്ക് രൂപം നല്‍കികൊണ്ടാണ്. ഇതുമൂലം ഗോള്‍വള്‍കര്‍, സവര്‍കര്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പെടുത്തുകയും പിന്നീട് പിന്‍വലിക്കേണ്ടിവന്നതും ഈ അടുത്തകാലത്താണ്.
കണ്ണൂര്‍ സര്‍വകലാശാല മുന്‍പ് തയ്യാറാക്കിയ പഠന ബോര്‍ഡുകള്‍ കേരള ഹൈകോടത് റദ്ദ് ചെയ്ത സാഹചര്യത്തില്‍ പ്രസ്തുത ബോര്‍ഡുകളില്‍ അന്ന് തന്നെ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്താതെ ഗവര്‍ണറേ കൊണ്ട് അംഗീകരിപ്പിക്കുവാനാണ് വിസി ശ്രമം നടത്തിയിരിക്കുന്നത്. ഇതുമൂലം നഷ്ടം സംഭവിക്കുന്നത് വിദ്യാര്‍ഥികള്‍ക്കാണ്. ഹോം സയന്‍സ്, ഇലക്ട്രോണിക്സ്, മാനജ്മെന്റ് സ്റ്റഡീസ് തുടങ്ങി ധാരാളം വിഷയങ്ങളില്‍ അതാത് വിഷയങ്ങള്‍ ബിരുദാനന്തര ബിരുദം പോലും ഇല്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുവാന്‍ ശ്രമിച്ചിരിക്കുന്നത്.
പ്രസ്തുത വിഷയങ്ങളുടെ ആദ്യകാലഘട്ടങ്ങളില്‍ ഇങ്ങനെ വേണ്ടിവരും എങ്കിലും പിന്നീട് വിഷയത്തിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ചു രാഷ്ട്രീയം നോക്കാതെ അതാതു വിഷയത്തില്‍ പ്രവീണ്യം നേടിയവരെതന്നെ ഉള്‍പെടുത്തുവാന്‍ വിസിയും, സിന്‍ഡികേറ്റും തയ്യാറാകണം. മറ്റുവിഷയങ്ങള്‍ സര്‍വകലാശാലപരിധിയില്‍ തന്നെ മികച്ച അധ്യാപകരും, ധാരാളം വര്‍ഷത്തെ പരിചയ സമ്പത്തും ഉള്ള അധ്യാപകര്‍ ഉണ്ടായിരിക്കെ വളരെ ജൂനിയര്‍ ആയ അധ്യാപകരെയും, സ്വാശ്രയ കോളജിലെ അധ്യാപകരെയും ഒക്കെ ഉള്‍കൊള്ളിച്ച് കൊണ്ടുള്ള ലിസ്റ്റ് ചാന്‍സര്‍ക്ക് അയച്ചതുതന്നെ തെറ്റാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
വേണമെങ്കില്‍ വൈസ് ചാന്‍സിലര്‍ക്ക് മികച്ച അധ്യാപകരുടെ ബയോഡാറ്റ സഹിതം ലിസ്റ്റ് നല്‍കുവാന്‍ തയ്യാറാണെന്നും ഡോ. ആര്‍കെ ബിജു പറഞ്ഞു. ആയതിനാല്‍ മികച്ച വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കേണ്ടത് സമൂഹത്തിന്റെകൂടി ആവിശ്യമാണെന്നു കൂടി മുന്നില്‍ കണ്ടുകൊണ്ട് ഇനിയെങ്കിലും മികവുറ്റവരെ ഉള്‍പെടുത്തി പഠന ബോര്‍ഡിന്റെ പട്ടിക തയ്യാറാക്കി ചാന്‍സര്‍ക്ക് നല്‍കുവാന്‍ വൈസ് ചാന്‍സര്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, University, Political-News, Politics, Kannur University, Senate member says that eligible candidates should be included in Kannur University Board of Studies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.