Seeking Help | തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം; ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് പുറമ്പോക്കിൽ ഭീതിയോടെ നിർധന വീട്ടമ്മയും കുടുംബവും; സുമനസുകളുടെ സഹായം തേടുന്നു

/ സോണി കല്ലറയ്ക്കൽ

കോട്ടയം: (KVARTHA)
വെള്ളപ്പൊക്ക ഭീഷണിയും ഉരുൾപൊട്ടലും വളരെക്കാലമായി തുടർന്നുകൊണ്ടിരിക്കുന്ന മുണ്ടക്കയത്ത് ഒരു വീട്ടമ്മയും കുടുംബവും താമസിക്കുന്നത് പുറമ്പോക്കിൽ. വിദ്യാർഥികളായ മൂന്ന് മക്കൾക്കും 72 വയസുള്ള വൃദ്ധമാതാവിനും ഒപ്പം പുറമ്പോക്കിൽ ഇടിഞ്ഞു പൊളിഞ്ഞ കൂരയിലാണ് കഴിയുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തിനു ചുറ്റുമായി പല സ്ഥലങ്ങളിലായി ഇതുവരെ ഉരുൾപൊട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നും ഭയത്താലാണ് ഇവർ ഇവിടെ ജീവിക്കുന്നത്.
    
Seeking Help | തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം; ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് പുറമ്പോക്കിൽ ഭീതിയോടെ നിർധന വീട്ടമ്മയും കുടുംബവും; സുമനസുകളുടെ സഹായം തേടുന്നു

മഴ ശക്തമാകുമ്പോൾ ഉരുൾപൊട്ടൽ ഭയന്ന് ഈ കുടുംബത്തെയും കാമ്പിൽ മാറ്റി പാർപ്പിക്കാറുണ്ട്. മറ്റ് വീടുകളിൽ പോയി ചെയ്യാവുന്ന ജോലികൾ ചെയ്തുകിട്ടുന്ന വരുമാനമാണ് വീട്ടമ്മയുടെയും കുടുംബത്തിൻ്റെയും ഏക ആശ്രയും. ഇതുകൊണ്ടാണ് കുട്ടികളെയും പഠിപ്പിക്കുന്നത്. കൂടാതെ വൃദ്ധമാതാവിനെയും നോക്കണം. വീട്ടമ്മയ്ക്ക് കിട്ടുന്ന വരുമാനം ഈ കുടുംബത്തിൻ്റെ നിത്യ ചിലവുകൾക്ക് പോലും തികയുന്നില്ലെന്നതാണ് സത്യം.
 
Seeking Help | തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം; ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് പുറമ്പോക്കിൽ ഭീതിയോടെ നിർധന വീട്ടമ്മയും കുടുംബവും; സുമനസുകളുടെ സഹായം തേടുന്നു

സ്വന്തമായി ഒരു വീട് എന്നത് ഈ കുടുംബത്തിൻ്റെ സ്വപ്നമാണ്. അതിനായി പലരെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മൂന്ന് സെൻ്റ് സ്ഥലം ഉണ്ടെങ്കിൽ വീട് വെച്ച് കൊടുക്കാമെന്ന് ചിലർ പറയുന്നുണ്ട്.
ആ പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം. സ്ഥലം വാങ്ങാൻ അല്ലെങ്കിൽ വീട് വെയ്ക്കാൻ സഹായത്തിനായി സുമനസുകളുടെ കാരുണ്യം തേടുകയാണ് ഇവർ. താഴെയുള്ള അക്കൗണ്ടിൽ സഹായങ്ങൾ നൽകാവുന്നതാണ്.

Google Pay: 9778008378
A/C No.: 81390100010189
Name: RAJITHA THANKACHAN
Bank: Bank Of Baroda, Mundakayam
IFSC Code: BARB0VJMUKO

ഇവരെപ്പറ്റി കൂടുതൽ അറിയാൻ മുണ്ടക്കയം ടൗൺ സെൻ്റ് മേരീസ് റോമൻ ചർച്ച് പള്ളി വികാരി ഫാദർ ടോം ജോസുമായി ബന്ധപ്പെടാവുന്നതാണ്. ഫാദർ ടോം ജോസ് (Vicar), സെൻ്റ് മേരീസ് ചർച്ച്, മുണ്ടക്കയം. മൊബൈൽ ഫോൺ നമ്പർ: 9495333878

Seeking Help | തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീട് വേണം; ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് പുറമ്പോക്കിൽ ഭീതിയോടെ നിർധന വീട്ടമ്മയും കുടുംബവും; സുമനസുകളുടെ സഹായം തേടുന്നു

Keywords:  Financial Assistance, Charity, Help, Mundakayam, Kottayam, Flood, Threat, Landslide, Housewife, Family, Students, House, Old Mother, Seeking, Seeking Financial Assistance For Home.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia