Kannur Jail | കനത്ത മഴയിൽ തകർന്ന കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ ഭിത്തി തകർന്നതിനെ തുടർന്ന് സ്ഥിതി വിലയിരുത്താൻ ഉന്നത ജയിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് ജയിൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. 150 ഓളം വർഷം പഴക്കമുള്ളതാണ് ജയിൽ മതിൽ.

Kannur Jail | കനത്ത മഴയിൽ തകർന്ന കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു

പിൻ ഭാഗത്തെ ചുറ്റുമതിലാണ് തകർന്നത്. ജയിൽ പുനർ നിർമാണത്തിനായി അടിയന്തിര നടപടികൾ തുടങ്ങിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു. സംഭവം അറിഞ്ഞ് എഡിഎം കെകെ ദിവാകരന്റെ നേതൃത്വത്തിൽ റവന്യു സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രൊഫഷനൽ കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ മുതൽ കണ്ണൂർ ജില്ലയിൽ വ്യാപകമായ മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കണ്ണൂർ കോർപറേഷൻ പരിധിയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.

Keywords: News, Kannur, Kerala, Central Jail, Wall Collapses,  Security wall of Kannur Central Jail collapses in heavy rain.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia