Security Lapse | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതിയെയും കൊണ്ട് കോഴിക്കോട്ടേക്ക് സഞ്ചരിച്ച പൊലീസ് വാഹനം വഴിയില്‍ കുടുങ്ങി കിടന്നത് മണിക്കൂറുകള്‍; വന്‍ സുരക്ഷാ വീഴ്ചയെന്ന് വിമര്‍ശനം
Apr 6, 2023, 11:20 IST
കണ്ണൂര്‍: (www.kvartha.com) എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ശാരൂഖ് സൈഫിയുമായുള്ള കേരളാ പൊലീസിന്റെ അന്വേഷണസംഘം കണ്ണൂരിലെത്തിയപ്പോള്‍ വഴിയില്‍ കുടുങ്ങി. പ്രതിയുമായി കാസര്‍കോട് വഴി കണ്ണൂരില്‍ എത്തിയെങ്കിലും തുടര്‍ന്നുള്ള കോഴിക്കോട്ടേക്കുള്ള യാത്ര ഏറെ നാടകീയമായിരുന്നു. കണ്ണൂരില്‍നിന്ന് പ്രതിയുമായി സഞ്ചരിച്ച വാഹനം കോഴിക്കോട്ടേക്ക് വരുന്നതിനിടെ കണ്ണൂര്‍ മേലൂരിനടുത്തെ മമ്മാക്കുന്നില്‍ വച്ചു വാഹനത്തിന്റെ പിന്നിലെ ടയര്‍ പഞ്ചറായി.
കെ എല്‍ 14 വൈ 7777 ഫോര്‍ച്യൂണര്‍ കാറിന്റെ ടയര്‍ തീര്‍ത്തും ഉപയോഗ ശൂന്യമാകുകയായിരുന്നു. ഇതോടെ അന്വേഷണസംഘവും പ്രതിയും പെരുവഴിയിലായി. പുലര്‍ചെ 3.30 മുതല്‍ ഏതാണ്ട് ഒരുമണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ ഇന്‍ഡ്യയെ തന്നെ ഞെട്ടിച്ച പ്രതി വാഹനത്തില്‍ മുഖംമറച്ചു കിടന്നു.
വാഹനത്തിന്റെ പിന്നിലെ സീറ്റിലായിരുന്നു ശാരൂഖ്. ഇതിനിടെ തുടര്‍ യാത്രയ്ക്ക് എടക്കാട് പൊലീസിന്റെ സഹായം തേടിയെങ്കിലും അവിടെ നിന്നെത്തിച്ച ബൊലേറോ വാഹനവും സ്റ്റാര്‍ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. തുടര്‍ന്ന് മറ്റൊരു കാറ് സജ്ജമാക്കി കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു.
മഹാരാഷ്ട്രയില്‍വെച്ചാണ് ശാരൂഖ് പിടിയിലായത്. തുടര്‍ന്ന് ശഹീന്‍ബാഗ് പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ കേരളത്തില്‍ നിന്നുള്ള തീവ്രവാദ വിരുദ്ധസേന അന്വേഷണത്തിനെത്തി. പ്രാദേശിക പൊലീസിന്റെ സഹായവും അന്വേഷണ സംഘം തേടി. തുര്‍ന്ന് എടിഎസില്‍നിന്നും ഡിവൈഎസ്പി ഉള്‍പെടെയുള്ള അഞ്ചംഗസംഘം ശഹീന്‍ബാഗിലെ ശാരൂഖ് സൈഫിയുടെ വീട്ടിലെത്തി. പ്രതിയുടെ മുന്‍കാലപ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ശേഖരിക്കാനും ബന്ധുക്കളെ അന്വേഷണസംഘം ചോദ്യംചെയ്തു. വീടിനുള്ളില്‍ ഡെല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് തീവ്രവാദ വിരുദ്ധ സേന പരിശോധന നടത്തിയത്. സമീപവാസികളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു.
മാര്‍ച് 31ന് കാണാതായ യുവാവ് തന്നെയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍വെച്ച് പൊലീസ് പിടികൂടിയത് തന്റെ മകനെ തന്നെ ആണെന്ന് ശാരൂഖിന്റെ പിതാവും വ്യക്തമാക്കി. ഡെല്‍ഹിയില്‍ നിന്ന് ഇന്നേവരെ പുറത്ത് പോകാത്ത ശാരൂഖ് കേരളത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ മറ്റാരെങ്കിലും മകനെ കൊണ്ടുപോയതാകുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇത് ആരാണെന്ന് കണ്ടെത്തണമെന്നും മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുമാണ് പിതാവിന്റെ നിലപാട്. തീവ്രവാദ വിരുദ്ധ സേനയ്ക്ക് പുറമെ കേരള പൊലീസ് അംഗങ്ങളും പരിശോധനയ്‌ക്കെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: News, Kerala, Kannur, Kannur-News, Accused, Train Attack, Accused, Police, Trending, Vehicle, Security Lapse while Carrying Train Fire Accused Shahrukh Saifi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.