ചന്ദ്രബോസിന്റെ കൊല: നിസാമിന്റെ ഭാര്യയ്‌ക്കെതിരെയും അന്വേഷണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 18/02/2015) ഗേറ്റ് തുറക്കാത്തതിന് കാറിടിച്ച് പരിക്കേല്‍പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ച സംഭവത്തില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യയ്‌ക്കെതിരെയും അന്വേഷണം നടത്താന്‍ തീരുമാനം. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് നിസാമിന്റെ ക്രൂരമായ ആക്രമണത്തിനിരയായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ആക്രമണത്തില്‍ വാരിയെല്ലൊടിഞ്ഞ് ദേഹമാസകലം പരിക്കേറ്റ് തൃശൂരിലെ അമല ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ചന്ദ്രബോസ്  ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതോടെയാണ് മരണത്തിന് കീഴടങ്ങിയത്.  ജനുവരി 29 നാണ് തന്റെ ആഡംബര വാഹനത്തിന് ഗേറ്റ് തുറന്നു കൊടുക്കാത്തതില്‍ അരിശം പൂണ്ട നിസാം സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചത്.

ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ നിസാമിന്റെ ഭാര്യ അമലും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി നിസാമിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഒളിവില്‍പോയ അമലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ നിസാമിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും.

ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് ചന്ദ്രബോസിന്റെ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനും  അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ചന്ദ്രബോസിന്റെ കൊല: നിസാമിന്റെ ഭാര്യയ്‌ക്കെതിരെയും അന്വേഷണം
ചികിത്സയ്ക്കിടെ ചന്ദ്രബോസ് സംസാരിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ബന്ധുവും ഡോക്ടറും
വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. എന്നാല്‍ സംസാരിച്ചു തുടങ്ങിയിട്ടും ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ജനം സഅദിയയിലേക്ക് ഒഴുകുന്നു; ഖബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍
Keywords: Nisam, Thrishure, Hospital, Treatment, Police, Doctor, Arrest, Wife, Court, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script