Suspended | ആദിവാസി ബാലനെ മര്‍ദിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരന് സസ്‌പെന്‍ഷന്‍; പട്ടിക വര്‍ഗ ഡയറക്ടറോട് റിപോര്‍ട് തേടി മന്ത്രി കെ രാധാകൃഷ്ണന്‍
Jul 11, 2022, 20:38 IST
തൃശൂര്‍: (www.kvartha.com) ബെഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയെന്നാരോപിച്ച് ആദിവാസി ബാലനെ മുള വടി കൊണ്ട് മര്‍ദിച്ചെന്ന പരാതിയില്‍ സുരക്ഷാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. വെറ്റിലപ്പാറ സര്‍കാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ ജീവനക്കാരനെതിരെയാണ് നടപടി. അടിച്ചില്‍തൊട്ടി ഊരുനിവാസിയായ പത്താംക്ലാസുകാരനാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ പട്ടിക വര്‍ഗ ഡയറക്ടറോട് മന്ത്രി കെ രാധാകൃഷ്ണന്‍ റിപോര്‍ട് തേടിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാരനായ മധുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അതിരപ്പള്ളി പൊലീസ് പറയുന്നത്:
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴിലാണ് വെറ്റിലപ്പാറ പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ബെഞ്ചില്‍ തട്ടി ശബ്ദമുണ്ടാക്കിയതിനായിരുന്നു സുരക്ഷാ ജീവനക്കാരന്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. സ്‌കൂളിലെത്തിയ ശേഷം കുട്ടി തനിക്ക് മര്‍ദനമേറ്റ വിവരം ക്ലാസ് ടീചറോട് പറയുകയായിരുന്നു. വെറ്റിലപ്പാറ ഗവണ്‍മെന്റ് സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്.
മുന്‍പും തനിക്ക് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കുട്ടി പറഞ്ഞു. ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ ക്ലാസ് ടീച്ചറും മാതാപിതാക്കളും ചേര്‍ന്ന് വെറ്റിലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം കുട്ടിയെ ചാലക്കുടി ആശുപത്രിയിലേക്ക് മാറ്റി. അതിരപ്പള്ളി പൊലീസ് കുട്ടിയെ കണ്ട് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: Security guard suspended for beating tribal boy, Thrissur, News, Complaint, Suspension, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.