Remanded | 'സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അശ്ലീലം പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരന്‍ പോക്സോ കേസില്‍ റിമാന്‍ഡില്‍'
Aug 1, 2023, 20:39 IST
കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അശ്ലീലം പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന പരാതിയില്‍ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരനെ പോക്സോ കുറ്റം ചുമത്തി കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ നഗരത്തിലെ ഒരു സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനായ കാസി (73) മിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നേരത്തെ എത്തിയ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി സംസാരിക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപകരോട് ഇതേകുറിച്ച് പറയുകയും സ്‌കൂള്‍ അധികൃതര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌കൂളിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് കാസിം.
കഴിഞ്ഞ ജൂലൈ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളില്‍ നേരത്തെ എത്തിയ പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി സംസാരിക്കുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെ അധ്യാപകരോട് ഇതേകുറിച്ച് പറയുകയും സ്‌കൂള്‍ അധികൃതര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Keywords: Security guard held under POCSO Act, Kannur, News, Security guard, Remanded, Court, Police, Crime, Criminal Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.