Obituary | കായംകുളത്ത് ബാറില്‍ വച്ച് കുത്തേറ്റ സുരക്ഷാ ജീവനക്കാരന്‍ ചികിത്സയ്ക്കിടെ മരിച്ചു
May 20, 2023, 21:23 IST
ആലപ്പുഴ: (www.kvartha.com) കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ പ്രകാശന്‍(68) ആണ് മരിച്ചത്. സംഭവത്തില്‍ പ്രകാശനെ കുത്തിപ്പരുക്കേല്‍പിച്ച ഐക്യ ജന്‍ക്ഷന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് ശാജഹാന്‍ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരുക്കേല്‍പ്പിച്ചതെന്നാണ് ദൃക് സാക്ഷികള്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ശാജഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ശാജഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
Keywords: Security employee stabbed to death in Kayamkulam, Alappuzha, News, Local News, Injury, Hospital, Treatment, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.