സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. മൂന്നു മാസത്തിനകം പ്രധാനപ്പെട്ട പാതകളിലെല്ലാം ആവശ്യത്തിനുള്ള സൈന്‍ബോര്‍ഡുകളും റിഫഌക്ടറുകളും സ്ഥാപിക്കും.

 പ്രധാന റോഡപകടങ്ങളില്‍ മരണ കാരണം എന്താണെന്ന് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതെ തടയുവാന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികള്‍ ഉറപ്പുവരുത്തണം. ജീവഹാനിക്കോ ഗുരുതരമായ പരുക്കിനോ ഇടയാകുന്ന വിധത്തില്‍ വാഹനമോടിക്കുന്ന, കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുള്‍പ്പെടെയുള്ളവരുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യാമെന്ന നിയമം കര്‍ശനമായി പാലിക്കണം.

അഞ്ചുമാസത്തിനകം പ്രധാന റോഡുകളിലെല്ലാം സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത കെല്‍ട്രോണിനോട് ആരായും. ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള മേഖലയില്‍ ഏഴായിരത്തിലധികം കുറ്റകൃത്യങ്ങള്‍ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തുവാന്‍ കഴിഞ്ഞെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

റോഡ് സുരക്ഷക്ക് ശക്തവും സമയബന്ധിതവുമായ നടപടിസ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ റോഡപകടങ്ങളുടെ തോത് അപായകരമാം വിധം വര്‍ധിക്കുകയാണ്. മദ്യലഹരിയിലും മൊബൈല്‍ ഫോണുപയോഗിച്ച് കൊണ്ടും അമിതവേഗതയിലും വാഹനമോടിക്കുന്നത് വലിയ ഭീഷണിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആഭ്യന്തര സെക്രട്ടറി സാജന്‍ പീറ്റര്‍, ഡി ജി പി ജേക്കബ് പുന്നൂസ്, പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍, എ ഡി ജി പി ശ്രീലേഖ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.


Keywords:  Thiruvananthapuram, Kerala, Oommen Chandy, Camera, state highways 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script