Protest | രണ്ടാംദിനവും പണിമുടക്കി: ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐഎംഎ കലക്ടറേറ്റ് മാര്‍ച് നടത്തി
May 11, 2023, 21:23 IST
കണ്ണൂര്‍: (www.kvartha.com) കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ വനിതാ ഡോക്ടറായ വന്ദനയെ ഡ്യൂടിക്കിടയില്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഐ എം എ യുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്‌കരിച്ചു നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച് നടത്തി.
ആശുപത്രികളെ സുരക്ഷിത സോണുകള്‍ ആക്കി മാറ്റണമെന്നും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ എം എ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച് നടത്തിയത്.
ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് സര്‍കാരിനോടും അധികൃതരോടും ഐഎംഎ നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, ആശുപത്രികള്‍ക്ക് സായുധ പൊലീസിന്റെ സഹായത്തോടെ സുരക്ഷ നല്‍കുക, സര്‍കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ രണ്ടുദിവസമായി ഐഎംഎ സമരം ചെയ്യുന്നത്.
കെ ജി എം ഒ എ ഇന്‍ഡ്യന്‍ ഡെന്റല്‍ അസോസിയേഷന്‍ പ്രതിനിധികളും കലക്ടറേറ്റ് മാര്‍ചില്‍ പങ്കെടുത്തു. കലക്ടറേറ്റിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണയില്‍ പ്രസിഡന്റ് ഡോ വി സുരേഷ്, സെക്രടറി ഡോ. രാജ് മോഹന്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ. സുല്‍ഫിക്കര്‍ അലി, ഡോ എം മുഹമ്മദലി, ഡോ. ശഹീദ്, ഡോ. എ കെ ജയചന്ദ്രന്‍, ഡോ. മുശ്താഖ്, ഡോ. രാംദാസ്, ഡോ. റജീസ്, ഡോ. ഐസി ശ്രീനിവാസന്‍, ഡോ. വരദരാജന്‍, ഡോ. അഭിലാഷ്, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. ജിമ്മി ജോണ്‍, ഡോ. ബാലകൃഷ്ണ പൊതുവാള്‍, ഡോ. ശഹീദ് കെബി, ഡോ. നിര്‍മല്‍ രാജ്, ഡോ. എം കെ നന്ദകുമാര്‍, ഡോ. ഹനീഫ, ഡോ. ദീപ്തി, ഡോ. സത്യചന്ദ്രന്‍, ഡോ. രവീന്ദ്രന്‍, ഡോ. പി കെ അനില്‍കുമാര്‍, ഡോ. മുഹമ്മദ് ശരീക്, ഡോ. ദിനേശ് നമ്പ്യാര്‍, ഡോ. അജിത് മേനോന്‍, ഡോ. ടി വി രമേശന്‍, ഡോ. മൃദുല ശങ്കര്‍, ഡോ. അശ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ചിനു ശേഷം ഐ എം എ ഹാളില്‍ വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയോടുള്ള ആദരസൂചകമായി അനുശോചന യോഗം നടത്തി. ഡോക്ടര്‍മാരുടെ പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് നീണ്ട അവസരത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒപി വിഭാഗവും അടച്ചുപൂട്ടി.
ആശുപത്രികളെ സുരക്ഷിത സോണുകള്‍ ആക്കി മാറ്റണമെന്നും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ എം എ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച് നടത്തിയത്.
ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് സര്‍കാരിനോടും അധികൃതരോടും ഐഎംഎ നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, ആശുപത്രികള്‍ക്ക് സായുധ പൊലീസിന്റെ സഹായത്തോടെ സുരക്ഷ നല്‍കുക, സര്‍കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ രണ്ടുദിവസമായി ഐഎംഎ സമരം ചെയ്യുന്നത്.
പ്രതിഷേധ മാര്‍ചിനു ശേഷം ഐ എം എ ഹാളില്‍ വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയോടുള്ള ആദരസൂചകമായി അനുശോചന യോഗം നടത്തി. ഡോക്ടര്‍മാരുടെ പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് നീണ്ട അവസരത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒപി വിഭാഗവും അടച്ചുപൂട്ടി.
Keywords: Second day on strike: IMA Conducts Collectorate march to protest Dr Vandana's murder, Kannur, News, March, Demands, Compensation, Protection, Health Workers, Police, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.