Minister | നവംബര്‍ 1 മുതല്‍ കെ എസ് ആര്‍ ടി സി ഉള്‍പെടെയുള്ള എല്ലാ വലിയ വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി

 


തിരുവനനന്തപുരം: (KVARTHA) നവംബര്‍ ഒന്നുമുതല്‍ കെ എസ് ആര്‍ ടി സി ഉള്‍പെടെയുള്ള എല്ലാ ഭാര വാഹന(Heavy Vehicles) ങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 

Minister | നവംബര്‍ 1 മുതല്‍ കെ എസ് ആര്‍ ടി സി ഉള്‍പെടെയുള്ള എല്ലാ വലിയ വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി


സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയാവുകയായിരുന്നു.

ഇതനുസരിച്ച് ഭാര വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും കാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി പിന്നീട് അറിയിച്ചു. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ അടുത്ത മാസം ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള മന്ത്രിയുടെ പ്രഖ്യാപനം വരുന്നത്.

ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കോടതിയില്‍ നല്‍കിയതും നിയമസഭയില്‍ പറഞ്ഞതും പൊലീസിന്റെ പക്കല്‍ ഉള്ളതുമായ കണക്കുകള്‍ ഒന്നാണെന്നും മന്ത്രി വിശദമാക്കി.

Keywords: Seat belt mandatory for driver and front seat passenger in all heavy vehicles including KSRTC from November 1, says Transport Minister, Thiruvananthapuram, News, Seat Belt, KSRTC,  Transport Minister, Antony Raju, Passengers, Police, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia