പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും; കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.05.2020) മോശം കാലാവസ്ഥയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് വ്യാഴാഴ്ച (28052020) മത്സ്യബന്ധനത്തിനായി മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാല്‍ 28-05-2020 അര്‍ധ രാത്രിയോടെ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളത്തില്‍ നിന്ന് ആരും മത്സ്യ ബന്ധനത്തിന് കടലില്‍ പോകാന്‍ പാടുള്ളതല്ല. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഫിഷറീസ് വകുപ്പിനോടും കോസ്റ്റല്‍ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും; കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു

നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രസ്തുത നിര്‍ദേശം മത്സ്യത്തൊഴിലാളികളില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords:  Kerala bans fishing activity from Thursday as Arabian Sea,Thiruvananthapuram, News, Fishermen, Protection, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia