Praveen Rana | പ്രവീണ്‍ റാണയ്ക്കായി കണ്ണൂരിലും തിരച്ചില്‍ ശക്തമാക്കി, റിസോര്‍ടുകളും ലോഡ്ജുകളും അരിച്ചു പെറുക്കി പൊലീസ്, അടുത്ത ബന്ധമുള്ളവരെ കേന്ദ്രീകരിച്ചു നിരീക്ഷണം ശക്തമാക്കി
Jan 10, 2023, 21:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കൊച്ചിയിലെ സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പുകേസില്‍ പ്രതിയായ പ്രവീണ്‍ റാണയ്ക്കായി കണ്ണൂര്‍ ജില്ലയിലും പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും രക്ഷപ്പെട്ട പ്രവീണ്‍ റാണ കണ്ണൂരിലേക്കാണ് കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്.
എന്നാല്‍ ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കണ്ണൂര്‍ നഗരത്തിലും മറ്റിടങ്ങളിലും ഇയാളുമായി ബന്ധമുണ്ടായിരുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. കണ്ണൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ലോഡ്ജുകളിലും റിസോര്‍ടുകളിലും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രവീണ്‍ റാണയ്ക്കു കണ്ണൂരില്‍ വിപുലമായ ബന്ധങ്ങളുളളതിനാലാണ് ഇയാള്‍ ഇങ്ങോട്ടേക്കു കടന്നതായി പൊലീസ് സംശയിക്കുന്നത്. കൊച്ചി നഗരത്തില്‍ എംജി റോഡിലെ ഹോടെല്‍ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുമുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂര്‍ റോഡിലുളള ഫ്ളാറ്റിലാണ് പ്രവീണ്‍ ഒളിവില്‍ തങ്ങിയിരുന്നത്.
റാണയുടെ ഹോടെല്‍ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ളാറ്റില്‍ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരുന്ന സമയത്ത് മുകളിലെ ഫ്ളാറ്റില്‍ റാണയുണ്ടായിരുന്നുവെന്നാണ് സൂചന.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നുള്ള പൊലീസ് ഇവിടെയെത്തിയെങ്കിലും റെയ്ഡുവിവരം ചോര്‍ന്നതിനാല്‍ പ്രവീണ്‍ റാണ അവിടെ നിന്നും മുങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ രണ്ടു വാഹനങ്ങള്‍ അടക്കം നാല് ആഡംബര വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Search for Praveen Rana intensified in Kannur too, Kannur, News, Police, Missing, Business Man, Hotel, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.