Lok Sabha election | കേരളത്തിൽ മത്സരിക്കാതെ എസ് ഡി പി ഐ; പിൻതുണ യുഡിഎഫിന്?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

_നവോദിത്ത് ബാബു_

കണ്ണൂർ: (KVARTHA) ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കേണ്ടെന്ന് എസ് ഡി പി ഐ തീരുമാനിച്ചത് യു.ഡി.എഫിന് ഗുണം ചെയ്തേക്കും. യുഡിഎഫിന് പിന്തുണ നൽകാനാണ് പാർട്ടിയുടെ തീരുമാനമെന്ന് അറിയുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണ് ഭാരവാഹികൾ നൽകുന്ന വിവരം. എസ് ഡി പി ഐയുടെ വോട്ടുവേണ്ടെന്ന് ഇരുമുന്നണികളും പരസ്യമായി പറയുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

Lok Sabha election | കേരളത്തിൽ മത്സരിക്കാതെ എസ് ഡി പി ഐ; പിൻതുണ യുഡിഎഫിന്?

സംസ്ഥാനത്തെ വോട്ടിൽ ഒരു ശതമാനത്തിൽ താഴെ മാത്രം രേഖപ്പെടുത്തിയിട്ടുള്ള എസ് ഡി പി ഐയ്ക്ക് 11 ലോക്സഭാ മണ്ഡലങ്ങളിൽ നിർണായക വോട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. കേരളത്തിൽ ആറിടത്ത് അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇടങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കുന്നതിനായി യു.ഡി.എഫിന് വോട്ടു ചെയ്യാനാണ് തീരുമാനം. മതതീവ്രവാദത്തിൻ്റെ പേരിൽ പരസ്യമായി എതിർക്കുന്ന നിലപാട് എടുക്കുമ്പോഴും എസ്ഡിപിഐയുമായി ഇരുമുന്നണികളും ചർച്ചകൾ നടത്തിയതായി സൂചനയുണ്ട്.
Aster mims 04/11/2022

Lok Sabha election | കേരളത്തിൽ മത്സരിക്കാതെ എസ് ഡി പി ഐ; പിൻതുണ യുഡിഎഫിന്?
 
സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയടക്കമുള്ള മുൻനിര നേതാക്കളുമായി രണ്ടു മുന്നണികളിലെയും മുതിർന്ന നേതാക്കൾ പലതവണ കൂടിക്കാഴ്ച നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം. മാർച്ച് പകുതി മുതൽ കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന കൂടിക്കാഴ്ചകളിൽ ഒടുവിലത്തേത് മാർച്ച് 28 നാണ് നടന്നത്. അര മണിക്കൂറോളം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എസ് ഡി പി ഐ നേതൃത്വം പിന്തുണയിൽ അന്തിമ തീരുമാനം എടുത്തത്. യു.ഡി.എഫിനായി മുസ്ലീം ലീഗും എൽ.ഡി.എഫിനായി ഐ.എൻഎൽ നേതാക്കളും ചർച്ച നടത്തിയെന്നാണ് വിവരം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിന് പകരം വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ തങ്ങൾ ജയിക്കാൻ സാധ്യതയുള്ള വാർഡുകളിൽ പിൻതുണ നൽകണമെന്നാണ് എസ്ഡിപിഐ ആവശ്യപ്പെട്ടിട്ടുള്ളത്. സമാനമായ മറ്റൊരു നവാഗതപാർട്ടിയായ വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിൻതുണനൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയുന്നു. തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ ഘടകകക്ഷിയാണ് എസ്.ഡി പി.ഐ. ഡിണ്ടിഗൽസീറ്റിൽ സി.പി.എമ്മിനെതിരെയാണ് ഇവരുടെ മത്സരം


Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, SDPI, Kannur, Congress, SDPI will not contest the Lok Sabha elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script