ജില്ലയെ ഒന്നടങ്കം അപമാനിക്കുന്ന വിദ്വേഷപ്രചരണം ലജ്ജാവഹം; ബിജെപി നേതാവ് മനേക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ

 


ADVERTISEMENT


മലപ്പുറം: (www.kvartha.com 04.06.2020) ഗര്‍ഭിണിയായ ആന സ്ഫോടക വസ്തുകള്‍ നിറച്ച പൈനാപ്പിള്‍ കഴിച്ച് ചെരിഞ്ഞ വിഷയത്തില്‍ ബിജെപി നേതാവ് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. സംഭവം നടന്നത് പാലക്കാടാണെങ്കിലും മലപ്പുറം ജില്ലയെ പ്രതി കൂട്ടില്‍ നിര്‍ത്തിയായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്.

ജില്ലയെ ഒന്നടങ്കം അപമാനിക്കുന്ന വിദ്വേഷപ്രചരണം ലജ്ജാവഹം; ബിജെപി നേതാവ് മനേക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ

മനേക ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരവും പദവിക്ക് നിരക്കാത്തതുമാണെന്നും മലപ്പുറം ജില്ലയെ ഒന്നടങ്കം അപമാനിച്ച അവരുടെ പ്രസ്താവനയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. കാലങ്ങളായി സംഘ് പരിവാര്‍ ശക്തികള്‍ മലപ്പുറം ജില്ലയെ അപകരീര്‍ത്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢശ്രമങ്ങളുടെ പിന്തുടര്‍ച്ചയാണ് മനേക ഗാന്ധിയുടെ പ്രസ്താവന. പാലക്കാട് ജില്ലയില്‍ പന്നികളെ കുടുക്കാന്‍ കൃഷിക്കാര്‍ പൈനാപ്പിളില്‍ പടക്കം വച്ചത് പൊട്ടി ഗര്‍ഭിണിയായ പിടിയാന ചെരിയാനിടയായ വാര്‍ത്ത കണ്ട് മലപ്പുറം ജില്ലക്കാരാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുകയായിരുന്നു മനേക. മലപ്പുറം ജില്ലക്കാര്‍ ക്രൂരന്മാരാണെന്നും മനേക ഗാന്ധി ട്വീറ്റ് ചെയ്തു.

വസ്തുതകള്‍ക്ക് നിരക്കാത്തതും യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത നുണക്കഥകള്‍ പറഞ്ഞ് മലപ്പുറം ജില്ലയിലെ ഒരു ജനവിഭാഗത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്താനും ഭിന്നിപ്പിക്കാനുമാണ് മനേക ഗാന്ധി ശ്രമിക്കുന്നത്. ഇത് സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുകയും മതസൗഹാര്‍ദത്തിന് പേര് കേള്‍ക്കുകയും ചെയ്ത ജില്ലയാണ് മലപ്പുറം. ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ല. ഇനി ജില്ലയിലാണെങ്കില്‍ തന്നെ പ്രത്യേക മതങ്ങള്‍ തമ്മിലുള്ള ധ്രുവീകരണത്തിന് കാരണമാവുന്ന പ്രസ്താവനയാണിത്. ഇത് പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍ പുറത്തുവന്ന മനേകാ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:' നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തില്‍ കൊന്നൊടുക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും മേനക ഗാന്ധി പറഞ്ഞു. വനംവകുപ്പ് സെക്രട്ടറിയെ മാറ്റണം. ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണം. രാഹുല്‍ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചു. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.'

Keywords: News, Kerala, Malappuram, BJP, Leader, Twitter, SDPI, Elephant, Rahul Gandhi, Controversial Statements, SDPI Seeks Legal Action Against Maneka Gandhi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia