എസ്.ഡി.പി.ഐയെ ഭയപ്പെടുത്താന്‍ ലീഗ് വിചാരിച്ചാല്‍ കഴിയില്ല: നൗഷാദ് കിച്ചേരി
May 16, 2012, 16:36 IST
അധ്യാപകനെ അക്രമിച്ചത് പ്രവാചകനെ ചിത്തപറഞ്ഞതിനാണ്. അല്ലാതെ തമാശയ്ക്കല്ല. ഇതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ 162 ഓഫീസുകളാണ് പോലീസ് റെയ്ഡ് ചെയ്തത്. ഈ കേസ് അന്വേഷിക്കാന്‍ 15 ഡി.വൈ.എസ്.പിമാര്‍, മൂന്ന് പോലീസ് സൂപ്രണ്ടുമാര്‍, 14 സി.ഐമാര്‍, 13 എസ്.ഐമാര്‍, 44 കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇവരൊക്കെ ചേര്‍ന്നും മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും വിചാരിച്ച് ഈ പ്രസ്താനത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണ് ലീഗ് പേടിപ്പിക്കാന്‍ നോക്കുന്നത്.
ജയിലില്‍ പോകാന്‍ ഭയമുള്ളവരല്ല എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. കണ്ണൂരില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് ജയിലെന്നാല്‍ തമാശയാണ്. ഉമ്മയോട് വീട്ടില്‍ നിന്ന് പോകുമ്പോള്‍ പറയാറുള്ളത് ജയിലിലേക്കാണെന്നാണ്. എത്ര ദിവസം കഴിഞ്ഞ് വരുമെന്ന് ചോദിച്ചാല്‍ 20 ദിവസം കഴിഞ്ഞ് വരുമെന്നാണ് പറയാറുള്ളത്. 14 ദിവസം കഴിഞ്ഞ് ജാമ്യം കിട്ടി തിരിച്ച് വന്നാല്‍ ഉമ്മ ചോദിക്കുമ്പോള്‍ പറയുന്നത് ആറ് ദിവസം ഞങ്ങള്‍ കൂട്ടിപ്പറഞ്ഞതെന്നാണ്. ജയില്‍ കാണിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ ലീഗ് ഭയപ്പെടുത്തേണ്ട. ഇ മെയില്‍ ചോര്‍ത്തിയ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മചാണ്ടിയെ കരിങ്കൊടി കാണിച്ച എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹത്തിനാണ് കേസെടുത്തത്. മറ്റുള്ളവര്‍ കരിങ്കൊടി കാണിച്ചാല്‍ അതിന് കുഴപ്പമൊന്നുമില്ല. മൂന്ന് ദിവസം കൊണ്ട് തന്നെ രാജ്യദ്രോഹികള്‍ക്ക് ജാമ്യം അനുവദിക്കപ്പെടും. 250 മുസ്ലിങ്ങളുടെ ഇ മെയിലാണ് ചോര്‍ത്തിയത്. ഇത് സ്വാഭാവികമാണെന്നാണ് മുഖ്യമന്ത്രിയും മറ്റും പറഞ്ഞത്. ഈ വിഷയം ചര്‍ച്ച ചെയ്താല്‍ നാട്ടില്‍ വര്‍ഗീയ പ്രശ്‌നമുണ്ടാവുമെന്നാണ് പാണക്കാട് തങ്ങളും ലീഗ് നേതാക്കളും പറഞ്ഞത്. ആര് കളവ് പറഞ്ഞാലും അത് കളവാണെന്ന് പറയാനുള്ള തന്റേടം എസ്.ഡി.പി.ഐക്കുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെയും എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെയും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെയും മാത്രം ഇ മെയിലുകളല്ല ചോര്‍ത്തിയത്. ലീഗിന്റെ വന്‍ പുലികളായ നിരവധി നേതാക്കളുടെയും ഇ മെയിലുകള്‍ ചോര്‍ത്തിയിട്ടും ലീഗിന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് ഞങ്ങള്‍ നടത്തിയ ബ്ലാക്ക് മാര്‍ച്ച് കുഞ്ഞാപ്പ ഭരിക്കുന്ന സര്‍ക്കാര്‍ നേരിട്ടത് തോക്കും ലാത്തിയും ഗ്രനേഡും കൊണ്ടാണ്. ലീഗ് സ്‌റ്റേറ്റ് മുസ്ലിം ലീഗാണ്. ഇന്ത്യന്‍ മുസ്ലിം ലീഗ് അല്ല. ഇന്ത്യയില്‍ എവിടെയും ലീഗില്ല. നാല് ജില്ലകളില്‍ മാത്രമാണ് ലീഗുള്ളത്.
കുഞ്ഞാപ്പ ഭരിക്കുമ്പോള്‍ ഒന്നും സംഭവിക്കില്ലെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു നടക്കുന്നത്. പിന്നില്‍ തപ്പിനോക്കിയാല്‍ നട്ടെല്ലുള്ളവര്‍ മാത്രമേ എസ്.ഡി.പി.ഐയിലേക്ക് വരണ്ടേതുള്ളുവെന്നും നൗഷാദ് കിച്ചേരി കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kerala, SDPI, IUML, Noushad Keechery, Mogral Puthur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.