ശാന്‍ വധക്കേസ്; 3 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

 



ആലപ്പുഴ: (www.kvartha.com 13.01.2022) എസ് ഡി പി ഐ സംസ്ഥാന നേതാവ് അഡ്വ. ശാനെ കാറിടിപ്പിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി അഖില്‍, 12-ാം പ്രതി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത്, മറ്റ് കുറ്റക്യത്യങ്ങളില്‍ ഏര്‍പെടരുത്
തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേസിലെ മുഖ്യ പ്രതികളെ ആമ്പുലന്‍സില്‍ രക്ഷപെടുത്താന്‍ സഹായിച്ചുവെന്നതാണ് അഖിലിനെതിരെയുള്ള കുറ്റം. പ്രതികളെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചുവെന്നതാണ് ഉമേഷും സുധീഷും ചെയ്ത കുറ്റം. 

ആലപ്പുഴ മണ്ണഞ്ചേരിയിലുള്ള സ്വന്തം വീട്ടിലേക്ക് സ്‌കൂടെറില്‍ പോകുന്ന വഴിയാണ് ശാന്‍ വെട്ടേറ്റ് മരിച്ചത്. എസ് ഡി പി ഐ നേതാവ് ശാന്റെ കൊലപാതകം ആര്‍ എസ് എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നുത്. 

ശാന്‍ വധക്കേസ്; 3 പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം


'ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലയ്ക്ക് പിന്നാലെ ആസൂത്രണം തുടങ്ങി. ആര്‍എസ്എസ് കാര്യാലയത്തില്‍വച്ച് രഹസ്യ യോഗങ്ങള്‍ ചേര്‍ന്നു. രണ്ട് സംഘമായി എത്തി ശാനിനെ കൊലപ്പെടുത്തി. അതിനുശേഷം കൊലയാളി സംഘത്തെ തൃശ്ശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍ എസ് എസ് നേതാക്കളാണ്'- എന്നും റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു.

Keywords:  News, Kerala, State, Alappuzha, Case, Accused, High Court, Bail, Murder case, SDPI Leader Shan Murder Case; Three Accused Granted Bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia