SWISS-TOWER 24/07/2023

SDPI Policy | കേരളത്തിൽ പിന്തുണ! തമിഴ് നാട്ടിൽ 'ഇൻഡ്യ' മുന്നണി സ്ഥാനാർഥിക്കെതിരെ എസ് ഡി പി ഐ മത്സര രംഗത്ത്

 



/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഇതര സംഘടനകളായ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നീ സംഘടനകൾ സംസ്ഥാനത്ത് ത്രികോണ മത്സരം നടക്കുന്ന ആറ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ പിന്തുണച്ചേക്കും. ഈ മണ്ഡലങ്ങളിൽ വിജയ സാധ്യത ഏറ്റവും കൂടുതലുള്ള സ്ഥാനാർത്ഥികളെയാണ് പിന്തുണക്കുക. തെരഞ്ഞെടുപ്പിൻ്റെ അവസാന ചിത്രം ലഭിച്ചാൽ മാത്രമേ ഈ കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളു. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, കാസർകോട്, പാലക്കാട് എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഇതര മുന്നണികളെ പിന്തുണക്കുന്നത്.
  
SDPI Policy | കേരളത്തിൽ പിന്തുണ! തമിഴ് നാട്ടിൽ 'ഇൻഡ്യ' മുന്നണി സ്ഥാനാർഥിക്കെതിരെ എസ് ഡി പി ഐ മത്സര രംഗത്ത്

എന്നാൽ മറ്റിടങ്ങളിൽ വെൽഫെയർ പാർട്ടി - എസ്.ഡി.പി.ഐ കൂറുമുന്നണി എൽ.ഡി.എഫ്, യു.ഡി എഫ് സ്ഥാനാർത്ഥികളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്ന സ്ഥാനാർത്ഥികളെ പിന്തുണച്ചേക്കും. മലപ്പുറം, പൊന്നാനി എന്നിവടങ്ങളിൽ മുസ്ലിം ലീഗിനാണ് ഇവർ വോട്ടു ചെയ്യുക. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ചു സമരം ചെയ്യുന്ന ഇവർ ബി.ജെ.പി വിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ പരമാവധി സമാഹരിക്കാനുള്ള ശ്രമത്തിലാണ്.

അതേസമയം കേരളത്തിന് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ എസ്.ഡി.പി.ഐ ഇന്ത്യ മുന്നണിക്കെതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. ഡി.എം.കെ കോയമ്പത്തൂർ സീറ്റ് എടുത്തതിനു ശേഷം സി.പി.എമ്മിന് നൽകിയ ഡിണ്ടിഗലിലാലാണ് എസ്.ഡി.പി.ഐ ഇന്ത്യാ മുന്നണിക്കെതിരെ മത്സരിക്കുന്നത്. തമിഴ്‌നാട്ടിൽ ആകെ രണ്ടു സീറ്റിൽ മത്സരിക്കുന്ന സിപിഎമ്മിന് ഒരു സീറ്റിലാണ് മുഖ്യ എതിരാളി എസ്.ഡി.പി.ഐ വന്നിരിക്കുന്നത്. ഡിണ്ടിഗൽ സീറ്റാണ് ഇരു കക്ഷികളുടെയും പോരാട്ടത്തിന് വേദിയാകുന്നത്

അത് കൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിൻ്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഡിണ്ടിഗലിലെ പോരാട്ടം.
അണ്ണാ ഡിഎംകെ സഖ്യകക്ഷിയായ എസ്.ഡി.പി.ഐക്ക് മത്സരിക്കാന്‍ ഡിണ്ടിഗല്‍ വിട്ടുകൊടുത്തതോടെയാണ് ഡിണ്ടിഗലിൽ മത്സരം കടുത്തത്. എസ്.ഡി.പിഐ സംസ്ഥാന പ്രസിഡന്‍റ് നെല്ലൈ മുബാറക്കാണ് എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി. തമിഴ്‌നാട്ടിൽ ഈ സീറ്റിൽ മാത്രമാണ് പാർട്ടിയുടെ മത്സരം. തമിഴ്‌നാട്ടിലെ മൂന്നു മുന്നണികളിലെയും പ്രധാനപാര്‍ട്ടികൾ ഇത്തവണ ഡിണ്ടിഗല്‍ സീറ്റ് സഖ്യകക്ഷികൾക്കാണ് നൽകിയത്. കോൺഗ്രസും മുസ്ലീം ലീഗും ഉൾപെടുന്ന ഡിഎംകെ മുന്നണി സീറ്റ് സിപിഎമ്മിനും, ബിജെപി പിഎംകെയ്ക്കുമാണ് നൽകിയത്.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, SDPI is contesting against 'India' Front candidate in Tamil Nadu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia