രാജഗോപാലിന്റെ വൈരാഗ്യരാഷ്ട്രീയം മലപ്പുറത്ത് വിലപ്പോവില്ല: എസ് ഡി പി ഐ

 


മലപ്പുറം: (www.kvartha.com 18.11.2016) വൈരാഗ്യത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയവുമായി മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ബി ജെ പി നേതാവ് ഒ രാജഗോപാലിന്റെ നീക്കം ജില്ലയുടെ പൈതൃകം തിരിച്ചറിയാതെയാണെന്ന് എസ് ഡി പി ഐ.

ജില്ലാ രൂപീകരണകാലം മുതല്‍ മലപ്പുറത്തിന്റെ രക്തത്തിനു വേണ്ടി കഴുകന്‍ ചിന്തകളുമായി നടക്കുന്നവരാണ് രാജഗോപാലും കൂട്ടരും. കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് മലപ്പുറം ജനതയുടെ മനോവീര്യം തകര്‍ക്കാമെന്നത് ദിവാസ്വപ്‌നമാണ്.

മലപ്പുറത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ലാദേശികള്‍ വരി നില്‍ക്കുകയാണെന്ന രാജഗോപാലിന്റെ കണ്ടെത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം ആര്‍ജവം കാണിക്കണമെന്നും ജില്ലാ  സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. താനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ശ്രീകാന്തും ജില്ലയിലെ മാതൃത്വത്തെ ഒന്നടങ്കം അപമാനിച്ച ഗോപാലകൃഷ്ണനും മലപ്പുറത്ത് അഫ്‌സ്പ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട സുബ്രഹ്മണ്യം സ്വാമിയും കള്ളപ്പണ ആരോപണവുമായെത്തിയ രാജഗോപാലുമൊക്കെ പ്രവര്‍ത്തിക്കുന്നതും പ്രസ്താവനകള്‍ നടത്തുന്നതും ഒരേ കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണ്.

ജില്ലയിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കി നേട്ടം കൊയ്യാനും വിദ്വേഷ രാഷ്ട്രീയം വളര്‍ത്താനുമുള്ള സംഘപരിവാരത്തിന്റെ നീക്കം മലപ്പുറം ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.

രാജഗോപാലിന്റെ വൈരാഗ്യരാഷ്ട്രീയം മലപ്പുറത്ത് വിലപ്പോവില്ല: എസ് ഡി പി ഐനിരന്തരമായി മലപ്പുറത്തെ അധിക്ഷേപിക്കുന്ന നിലപാടുകളില്‍ നിന്ന് രാജഗോപാലും കൂട്ടരും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ ജനകീയ വിചാരണ നേരിടേണ്ടിവരും. സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ താങ്ങിനിര്‍ത്തുന്ന സഹകരണ മേഖലയെ തകര്‍ത്ത് കുത്തക സാമ്പത്തിക ശക്തികള്‍ക്ക് പാതയൊരുക്കാനാണ് ബി ജെ പിയും രാജഗോപാലും കുഴലൂത്ത് നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവി ഹാജി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, വി എം ഹംസ സംസാരിച്ചു.

Keywords : Malappuram, Kerala, SDPI, O Rajagopal, BJP, O Rajagopal's political rivalry useless in Malappuram: SDPI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia