SWISS-TOWER 24/07/2023

About police raid | ഹര്‍താല്‍ അക്രമങ്ങളുടെ മറവില്‍ കണ്ണൂരിലെ വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണെന്ന് എസ് ഡി പി ഐ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹര്‍താലിന്റെ മറവിലുണ്ടായ അക്രമങ്ങളുടെ പേരുപറഞ്ഞ് കണ്ണൂര്‍ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഭീതിപരത്തി പൊലീസ് നടത്തുന്ന റെയ്ഡ് ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനുള്ള ഉന്നത നിര്‍ദേശത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമിറ്റി ആരോപിച്ചു. ഹര്‍താലില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുന്നത് സംസ്ഥാനത്തും പ്രത്യേകിച്ച് കണ്ണൂരിലും ആദ്യ സംഭവമല്ല. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത് ഖേദകരമാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ സിപിഎം ആര്‍എസ്എസ് നടത്തിയ ഹര്‍താലുകളില്‍ കോടികളുടെ നാശ നഷ്ടങ്ങളാണ് പലപ്പോഴും ഉണ്ടായിട്ടുള്ളതെന്ന് ജില്ലാ ജനറല്‍ സെക്രടറി പറഞ്ഞു.               

Aster mims 04/11/2022

About police raid | ഹര്‍താല്‍ അക്രമങ്ങളുടെ മറവില്‍ കണ്ണൂരിലെ വ്യാപാരസ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയത് ആര്‍എസ്എസിനെ പ്രീതിപ്പെടുത്താനാണെന്ന് എസ് ഡി പി ഐ

ഒരു ഹര്‍താല്‍ ദിനത്തിലാണ് ചാവശ്ശേരിയില്‍ ബസ് കത്തിച്ച് മനുഷ്യരെ ജീവനോടെ ചുട്ടുകൊന്നത്. പി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഹര്‍താല്‍ കണ്ണുര്‍ ജില്ലയില്‍ കലാപത്തിന്റെ പ്രതീതിയുണ്ടാക്കി. ഇത്തരം അക്രമങ്ങള്‍ക്ക് കാലാ കാലങ്ങളില്‍ നേതൃത്വം നല്‍കിയവരാണ് കഴിഞ്ഞ ദിവസത്തെ ഹര്‍താലിന്റെ പേരില്‍ ഒരു സമൂഹത്തെ വേട്ടയാടുന്നത്. ഹര്‍താല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സിപിഎം ജില്ലാ സെക്രടറി വ്യാപക അക്രമം നടക്കുന്നുവെന്ന് പ്രചരിപ്പിച്ചത് തന്നെ ഉന്നതതല ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്. ലാവലിന്‍ കേസ് പരിഗണിക്കാനിരിക്കെ ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള വ്യഗ്രതയിലാണ് മുസ്‌ലിംകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി റെയ്ഡ് നടത്തിയതെന്ന് വ്യക്തമാണ്.

ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണോ അതോ പൊലീസിലെ ഉന്നത സ്ഥാനത്തുള്ള ആര്‍എസ്എസുകാരാണോ ഇതിന് നിര്‍ദേശം നല്‍കിയത് എന്ന് സിപിഎം ജില്ലാ സെക്രടറി വെളിപ്പെടുത്തണം. മുസ്‌ലിംകളുടെ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന ആര്‍എസ്എസ് അജൻഡയ്ക്ക് കേരളാ പൊലീസും സിപിഎമും വളംവെച്ച് കൊടുക്കുകയാണ്. ഹര്‍താലില്‍ അക്രമം നടത്തിയവരെ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികളെ വേട്ടയാടാനും സ്ഥാപനങ്ങളെ തകര്‍ക്കാനുമാണ് ലക്ഷ്യമിടുന്നത്.

പൊലീസ് നടപടി ധ്രുവീകരണത്തിന് ആക്കം കൂട്ടുകയാണ് ചെയുക. നിരപരാധികളെ വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Keywords: SDPI about police raid in Kannur, Kerala,Kannur,News,Top-Headlines,Latest-News,Raid,Police,Harthal,RSS,SDPI.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia