Crow | ശുചിത്വ സന്ദേശവുമായി പയ്യന്നൂരില്‍ കൂറ്റന്‍ കാക്കയുടെ ശില്‍പമൊരുങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) പരിസ്ഥിതി ശുചീകരണ സന്ദേശവുമായി ശുചിത്വ മിഷന്റെ ലോഗോ ചൂല് കൊത്തിയെടുത്ത് നില്‍ക്കുന്ന കൂറ്റന്‍ കാക്കയുടെ ശില്പം പയ്യന്നൂരില്‍ ഒരുങ്ങി. നഗരസഭ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പയ്യന്നൂരിന്റെ കിഴക്കേ കവാടമായ പെരുമ്പ ഹൈവേക്ക് സമീപത്താണ് ശുചിത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി ശില്പം ഒരുക്കിയത്.

പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ഇത് നിര്‍മിച്ചത്. എട്ട് അടി നീളത്തിലും അഞ്ചടി ഉയരത്തിലും ഉള്ള കാക്കയെ കളിമണ്ണില്‍ നിര്‍മിച്ച ശേഷം രണ്ടുമാസം സമയമെടുത്താണ് ശില്പം പൂര്‍ത്തിയാക്കിയത്. ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചുമണിക്ക് പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെവി ലളിത ശില്പത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിക്കും.

Crow | ശുചിത്വ സന്ദേശവുമായി പയ്യന്നൂരില്‍ കൂറ്റന്‍ കാക്കയുടെ ശില്‍പമൊരുങ്ങി

ശില്പത്തിന്റെ നിര്‍മാണ ചുമതല വഹിച്ചിരിക്കുന്നത് എലഗന്റ് കിചന്‍ എന്ന സ്ഥാപനമാണ്. സുരേഷ് അമ്മാനപ്പാറ, ബാലന്‍ പാച്ചേനി, വിനേഷ് കൊയക്കീല്‍, ബിജു കൊയക്കീല്‍ മിഥുന്‍ കാനായി, അഭിജിത്ത് ടികെ എന്നിവര്‍ നിര്‍മാണത്തിന് സഹായികളായിരുന്നു.

Keywords:  Sculpture of a huge crow has been prepared in Payyanur with the message of cleanliness, Kannur, News, Sculpture, Crow, Unni Kanayi, Released, KV Lalitha, Municipal Chair Person, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia