Accident | സ്‌കൂട്ടർ തെന്നി റോഡിലേക്ക് വീണ വിദ്യാർഥി കെഎസ്ആർടിസി ബസ് കയറി ദാരുണമായി മരിച്ചു
● കല്യാശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് (21) ആണ് മരിച്ചത്.
● രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽപെട്ടത്.
● സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു.
● കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്.
കണ്ണൂർ: (KVARTHA) പിലാത്തറ - പഴയങ്ങാടി റോഡിലെ പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. കല്യാശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് (21) ആണ് മരിച്ചത്. പാപ്പിനിശ്ശേരിയിൽ വെച്ച് വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽപെട്ടത്. കണ്ണൂർ ചേരാരി സ്വദേശിയാണ് ആകാശ്. യാത്രക്കിടെ പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. ആകാശ് റോഡിലേക്ക് തെറിച്ചുവീണു.
ഈ സമയത്ത് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേഹത്തിലൂടെ കയറിയിറങ്ങിയാണ് ദാരുണമായ മരണം സംഭവിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ആകാശ് മരിച്ചു. ആകാശിൻ്റെ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
#RoadAccident, #KSRTC, #KannurNews, #TrafficAccident, #StudentDeath, #ScooterAccident