റോഡില്‍ സ്‌കൂടെറുമായി യുവാവിന്റെ അഭ്യാസപ്രകടനം; വാഹമോടിച്ചുപോകുകയായിരുന്ന യുവതിയെ നടുറോഡില്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയി; രംഗങ്ങള്‍ പകര്‍ത്തി പിന്നാലെ എത്തിയ കാര്‍ യാത്രക്കാര്‍; പണികൊടുക്കാന്‍ തയാറായി പൊലീസ്
Oct 23, 2021, 14:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 23.10.2021) റോഡില്‍ സ്‌കൂടെറുമായി യുവാവിന്റെ അഭ്യാസപ്രകടനം. ഇതിനിടെ മറ്റൊരു സ്‌കൂടെറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ നടുറോഡില്‍ ഇടിച്ചുതെറിപ്പിച്ചിട്ട് നിര്‍ത്താതെപോവുകയും ചെയ്തു. കഴിഞ്ഞദിവസം വൈകിട്ട് പാലക്കാട് നഗരത്തിലെ എസ് ബി ഐ ജങ്ഷനിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം.
അമിതവേഗത്തിലെത്തിയ സ്‌കൂടെര്‍ ബസിനെ മറികടക്കുകയും സിഗ്‌നലിന് തൊട്ടുമുമ്പായി സ്‌കൂടെര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കടന്നുകളയുകയുമായിരുന്നു. കിലോമീറ്ററുകളോളം അപകടകരമായരീതിയിലാണ് യുവാവ് സ്‌കൂടെര്‍ ഓടിച്ചിരുന്നതെന്നും ഇതിനാലാണ് കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും കാറിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ദൃശ്യങ്ങളില്‍നിന്ന് സ്‌കൂടെറിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആലത്തൂര്‍ ആര്‍ ടി ഓഫിസില്‍ രവി എന്നയാളുടെ പേരിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോടോര്‍വാഹന വകുപ്പില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വൈകാതെ തന്നെ യുവാവിനെ പിടികൂടുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Keywords: Scooter accident in Palakkad, youth absconded after incident, Palakkad, News, Police, Accident, Complaint, Passenger, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

