SWISS-TOWER 24/07/2023

IAP | രക്ത സംബന്ധിയായ അസുഖങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ ഉറപ്പ് വരുത്തണമെന്ന് ഐഎപി ഹെമറ്റോളജി ശില്‍പശാല

 


കണ്ണൂര്‍: (KVARTHA) ജീന്‍ തെറാപിയും മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുംവരെ സാധ്യമാക്കുന്ന ആധുനിക ചികിത്സാരീതി വഴി ഭൂരിപക്ഷം രക്ത സംബന്ധിയായ അസുഖങ്ങള്‍ളും പൂര്‍ണമായി സുഖപ്പെടുത്താവുന്നതാണെന്ന് ഇന്‍ഡ്യന്‍ അകാഡമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കണ്ണൂരില്‍ സംഘടിപ്പിച്ച ഹെമറ്റോളജി ശില്പശാല അഭിപ്രായപ്പെട്ടു.

ലുകീമിയ, താലസീമിയ, സികിള്‍സെല്‍ രോഗം, വിവിധ തരം അനീമിയകള്‍ എന്നിവയൊക്കെ ശാസ്ത്രീയവും ഏറെ ഫലപ്രദവുമായ ചികിത്സകള്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമാണ്. ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പച്ചക്കറികളിലൂടെയും കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന വിളര്‍ച തടയാവുന്നതാണ്. കൗമാര കാലഘട്ടത്തില്‍ തന്നെ ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നതിലൂടെ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭകാലത്തും മുലയൂട്ടല്‍ കാലത്തുമുള്ള അനീമിയ തടയാനാകും എന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


IAP | രക്ത സംബന്ധിയായ അസുഖങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ ഉറപ്പ് വരുത്തണമെന്ന് ഐഎപി ഹെമറ്റോളജി ശില്‍പശാല

 

ശിശുരോഗ വിദഗ്ധര്‍ക്കായി ഐ എ പി സംഘടിപ്പിച്ച ശില്‍പശാലയില്‍ 60 പേര്‍ പങ്കെടുത്തു. ഐ എ പി കേന്ദ്ര കമിറ്റിയുടെ ശിശുരോഗ വിദഗ്ധര്‍ക്കായുള്ള ശില്പശാല ഞായറാഴ്ച (17.12.2023) കണ്ണൂരില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററിലെ കുട്ടികളുടെ ഹെമറ്റോ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. യാമിനി കൃഷ്ണന്‍, ഡോ. എം ആര്‍ കേശവന്‍, ഡോ. എം കെ നന്ദകുമാര്‍, ഡോ. ഊര്‍മിള കെവി, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. കെ സി രാജീവന്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐ എ പി സെക്രടറി ഡോ. മൃദുല ശങ്കര്‍, ഡോ. അജിത് സുഭാഷ്, ഡോ. ആര്യാദേവി, അരുണ് അഭിലാഷ് ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.

IAP | രക്ത സംബന്ധിയായ അസുഖങ്ങള്‍ക്ക് ശാസ്ത്രീയ ചികിത്സ ഉറപ്പ് വരുത്തണമെന്ന് ഐഎപി ഹെമറ്റോളജി ശില്‍പശാല



Keywords: News, Kerala, Kerala-News, Kannur-News, Health-News, Scientific Treatment, Blood, Related, Diseases, IAAP, Hematology, Workshop, Kannur News, Health, Scientific treatment should be ensured for blood related diseases: IAAP Hematology Workshop.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia