യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്ര ശില്പശാല

 


ADVERTISEMENT

യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് ശാസ്ത്ര ശില്പശാല
തിരുവനന്തപുരം: ശാസ്ത്രത്തിന്റെയും വികസനത്തിന്റേയും സന്ദേശങ്ങള്‍ കൂടുതല്‍ ഫലവത്തായി പ്രചരിപ്പിക്കുന്നതിന് യുവ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശാസ്ത്ര ശില്പശാല ജനുവരി ആദ്യവാരം സംഘടിപ്പിക്കും. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്.

ശില്പശാലയിലേക്ക് യുവ പത്രപ്രവര്‍ത്തകര്‍ക്കും ഇലക്ട്രോണിക്, സൈബര്‍ രംഗങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്ന 75 പേര്‍ക്കാണ് പ്രവേശനം. മീഡിയ കണ്‍സള്‍ട്ടന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം ­ 695 004 എന്ന വിലാസത്തില്‍ ഡിസംബര്‍ 20 നകം അപേക്ഷിക്കുക. mc@kscste.org എന്ന ഇ മെയില്‍ വിലാസത്തിലും 9447321100 ഫോണിലും കൂടുതല്‍ വിവരങ്ങള്‍ ല­ഭി­ക്കും.

Keywords:  Media Worker, Youth, Thiruvananthapuram, Kerala, Council, Shilpashala, Malayalam News, Kerala Vartha, Class, Science workshop for young media persons
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia