Holiday | വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു


കല്‍പ്പറ്റ: (KVARTHA) വയനാട് ജില്ലയില്‍ (Wayanad District) ദുരിതാശ്വാസ ക്യാംപുകളായി (Relief camps) പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് (Schools) തിങ്കളാഴ്ച (22/07/24) അവധി (Holiday) പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീയാണ് (District Collector DR Meghasree) അവധി പ്രഖ്യാപിച്ചത്. 18 സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. മറ്റ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (Educational Institutions) തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് (Working Day) ജില്ലാ കലക്ടര്‍ അറിയിച്ചു.
വയനാട്ടില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കനത്ത മഴയെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. ഇപ്പോള്‍ ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ട്.
45 ക്യാംപുകളാണ് വയനാട്ടില്‍ തുടങ്ങിയിരിക്കുന്നത്. ഇതില്‍ 421 കുടുംബങ്ങളിലെ 1403 പേര്‍ താമസിക്കുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല.