Water | സ്‌കൂളുകളിൽ കുടിക്കാനും പാചകത്തിനും ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിൾ ഓരോ ദിവസവും ശേഖരിച്ച് സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു
ആര്യാട്: (KVARTHA) സ്‌കൂളുകളിൽ പാചകത്തിനും കുടിക്കാനും ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജചന്ദ്രൻ നിർദേശിച്ചു. കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ആര്യാട് ലൂഥറൻസ് ഹൈസ്‌കൂളിൽ അന്വേഷണത്തിനെത്തിയതായിരുന്നു കമ്മീഷൻ.

കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിൾ ഓരോ ദിവസവും ശേഖരിച്ച് സൂക്ഷിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും കമ്മീഷൻ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ല ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, ഔട്ട് റീച്ച് വർക്കർ നിഖിൽ വർഗീസ് എന്നിവരോടൊപ്പമാണ് കമ്മീഷൻ അംഗം സ്‌കൂളിൽ എത്തിയത്.