Booked | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; 11 പേര്‍ക്കെതിരെ കേസെടുത്തു; 'മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കോഴിക്കോട്: (www.kvartha.com) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവതരണ വിവാദത്തില്‍ 11 പേര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേര്‍ക്കെതിരെയാണ് കേസ്. 

ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ചെന്ന ഭാഗമാണ് വിവാദമായത്. ഇത് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ് എടുത്തത്.
Aster mims 04/11/2022

സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സര്‍കിള്‍ ഡയറക്ടര്‍ അനൂപ് വി ആര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.

Booked | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദം; 11 പേര്‍ക്കെതിരെ കേസെടുത്തു; 'മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം'


മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതില്‍ ആദ്യം മുസ്‌ലിം ലീഗാണ് വിമര്‍ശിച്ചത്. എന്നാല്‍ കലോത്സവം കഴിഞ്ഞതിന് പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു. പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും ദൃശാവിഷ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

പാര്‍ടി സംസ്ഥാന സെക്രടറിയും ഇതിനെ പിന്തുണച്ചതോടെ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.

Keywords:  News, Kerala, State, Kozhikode, Controversy, School, Festival, Top-Headlines, Case, Police, School youth festival inaugural song controversy; Booked against 11 people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script