സുരക്ഷ: സ്‌കൂള്‍ വാഹനങ്ങളുടെ വിവരം ശേഖരിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സുരക്ഷ: സ്‌കൂള്‍ വാഹനങ്ങളുടെ വിവരം ശേഖരിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ വാഹനങ്ങളുടെ ലിസ്റ്റ് അടിയന്തിരമായി തയ്യാറാക്കാന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന റവന്യൂ, പോലീസ്, വിദ്യാഭ്യാസ, ഗതാഗത വകുപ്പ് ഉദേ്യാഗസ്ഥന്മാരുടെ യോഗം തീരുമാനിച്ചു. വാഹനങ്ങളുടെ എണ്ണം, ഇതില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം എന്നിവയുടെ പൂര്‍ണമായ ലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല ഡി.ഡി.ഇ, ഡി.ഇ.ഒ. എന്നിവര്‍ക്കാണ്. വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പോലീസ്, ഗതാഗത വകുപ്പുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര സ്‌കൂളുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സ്‌കൂളുകളിലെ ട്രാന്‍സ്‌പോര്‍ട്ട് നോഡല്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെ പൂര്‍ണ്ണവിവരം പോലീസ് അധികാരികള്‍ക്ക് നല്‍കണം. ഇവര്‍ക്ക് പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യണം. സ്‌കൂള്‍ വാഹനങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട സി.ആര്‍. പി.സി 144ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഉത്തരവ് അണ്‍ എയിഡഡ്, സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും നല്‍കാന്‍ ഡി.ഡി.ഇ.യെ ചുമതലപ്പെടുത്തി.

Keywords: Thiruvananthapuram, School, Vehicle, Safety, Police.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia