School van accident | സ്‌കൂള്‍ വാന്‍ തലകീഴായി മറിഞ്ഞു: വിദ്യാര്‍ഥികള്‍ ഉള്‍പെടെ 9 പേര്‍ക്ക് പരുക്കേറ്റു

 


ADVERTISEMENT

തലശേരി: (www.kvartha.com) മട്ടന്നൂര്‍-കൂത്തുപറമ്പ് റോഡില്‍ കുട്ടിക്കുന്നില്‍ സ്‌കൂള്‍ വാന്‍ തലകീഴായി മറിഞ്ഞ് എട്ടുകുട്ടികള്‍ക്ക് പരുക്കേറ്റു. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച വാനാണ് മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കൂത്തുപറമ്പ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലേയും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സുമോ വാനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സുമോ വാന്‍ ഡ്രൈവര്‍ രാജേഷിനും വാഹനത്തിലുണ്ടായിരുന്ന എട്ടുവിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്.
                  
School van accident | സ്‌കൂള്‍ വാന്‍ തലകീഴായി മറിഞ്ഞു: വിദ്യാര്‍ഥികള്‍ ഉള്‍പെടെ 9 പേര്‍ക്ക് പരുക്കേറ്റു

പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിക്കുകയും ഡ്രൈവറേയും രണ്ടുവിദ്യാര്‍ഥികളേയും പിന്നീട് തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്‌കൂളില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സുമോ ഇടിയുടെ ആഘാതത്തില്‍ തലകീഴായ് മറിയുകയും ചെയ്തു. ഇതിനിടെ സുമോ വാനിടിച്ച് റോഡരികിലെ ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലി തകരുകയും ചെയ്തു.

Keywords:  Latest-News, Kerala, Kannur, School, Accident, Students, Injured, Treatment, Top-Headlines, Thalassery, School van overturns: 9 people including students injured.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia