School van accident | സ്‌കൂള്‍ വാന്‍ തലകീഴായി മറിഞ്ഞു: വിദ്യാര്‍ഥികള്‍ ഉള്‍പെടെ 9 പേര്‍ക്ക് പരുക്കേറ്റു
Oct 11, 2022, 20:28 IST
തലശേരി: (www.kvartha.com) മട്ടന്നൂര്‍-കൂത്തുപറമ്പ് റോഡില്‍ കുട്ടിക്കുന്നില്‍ സ്‌കൂള്‍ വാന്‍ തലകീഴായി മറിഞ്ഞ് എട്ടുകുട്ടികള്‍ക്ക് പരുക്കേറ്റു. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച വാനാണ് മറിഞ്ഞത്. ആരുടെയും പരുക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കൂത്തുപറമ്പ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലേയും പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സുമോ വാനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സുമോ വാന്‍ ഡ്രൈവര്‍ രാജേഷിനും വാഹനത്തിലുണ്ടായിരുന്ന എട്ടുവിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിക്കുകയും ഡ്രൈവറേയും രണ്ടുവിദ്യാര്‍ഥികളേയും പിന്നീട് തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സ്‌കൂളില്‍ നിന്നും മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സുമോ ഇടിയുടെ ആഘാതത്തില്‍ തലകീഴായ് മറിയുകയും ചെയ്തു. ഇതിനിടെ സുമോ വാനിടിച്ച് റോഡരികിലെ ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലി തകരുകയും ചെയ്തു.

Keywords: Latest-News, Kerala, Kannur, School, Accident, Students, Injured, Treatment, Top-Headlines, Thalassery, School van overturns: 9 people including students injured.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.